വയനാട് ദുരന്തബാധിതർക്ക് സർക്കാർ നല്‍കുന്ന ടൗണ്‍ഷിപ്പിലെ ഏഴ് കുടുംബങ്ങൾക്ക് താക്കോല്‍ കൈമാറി. കിഫ്കോണിന്‍റെയും ഊരാളുങ്കലിന്‍റെയും പ്രതിനിധികൾ ഗുണഭോക്താക്കളുമായി ചർച്ച നടത്തിയതിന് ശേഷമാണ് താക്കോല്‍ കൈമാറിയത്.
178 കുടുംബങ്ങളിലെ 7 കുടുംബങ്ങൾക്ക് ആദ്യഘട്ടം എന്ന നിലയിൽ താക്കോൽ നൽകുകയായിരുന്നു. എന്നാൽ, സാങ്കേതികമായി സർക്കാരിന്‍റെ ആവശ്യപ്രകാരം ഇവർ താക്കോല്‍ സ്വീകരിച്ചെങ്കിലും 178 കുടുംബങ്ങളും ഒരുമിച്ച് മാത്രമേ താമസം ആരംഭിക്കുകയുള്ളൂ എന്ന് ദുരന്തബാധിതര്‍ വ്യക്തമാക്കി.
