മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിനെ തുടര്‍ന്നുള്ള കടുത്ത അമര്‍ഷത്തെ തുടര്‍ന്ന് മന്ത്രിസഭാ രൂപീകരണത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടുമായി കെ സി വേണുഗോപാല്‍ പക്ഷം.ആഭ്യന്തരം, ധനകാര്യം, റവന്യൂ, ആരോഗ്യം, ടൂറിസം ഉള്‍പ്പെടെയുള്ള പ്രധാന വകുപ്പുകളാണ് കെ സി വേണുഗോപാല്‍ പക്ഷം ആവശ്യപ്പെടുന്നത്.
ചര്‍ച്ചകള്‍ക്കായി കെ സി വേണുഗോപാല്‍ നേരിട്ടെത്തും. ഡല്‍ഹിയില്‍ തുടരുന്ന കെ സി വേണുഗോപാല്‍ ഇന്ന് വൈകിട്ടോടെ തിരുവനന്തപുരത്തെത്തും.അതേസമയം, രമേശ് ചെന്നിത്തല പക്ഷവും കടുത്ത അതൃപ്തിയിലാണ്. ചെന്നിത്തല വിഭാഗവുമായും മന്ത്രിസഭാ രൂപീകരണ ചര്‍ച്ച നടത്തും.
ദീപാദാസ് മുന്‍ഷിയുടെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുക. യുഡിഎഫ് യോഗം ഇന്ന് നാല് മണിക്ക് തിരുവനന്തപുരത്ത് വെച്ച് ചേരും. ഘടകകക്ഷികളുമായും മന്ത്രിസഭാ രൂപീകരണ ചര്‍ച്ചയുണ്ടാകും.
