എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം പിണറായി വിജയന് മാത്രമല്ലെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജൻ. പിണറായി വിജയൻ പവർഫുൾ ആണെന്നും പ്രായം കൂടുംതോറും കർമ്മശേഷി കൂടുകയാണെന്നും ഇ പി ജയരാജൻ പറഞ്ഞു.
കെ കെ ശൈലജയെ പേരാവൂരിൽ നിർത്തി തോൽപ്പിച്ചു എന്നുള്ളത് തെറ്റായ പ്രചാരണമെന്നും പാർട്ടിയുടെ ചില മാനദണ്ഡങ്ങൾ അനുസരിച്ചാണ് മത്സരിക്കാറുള്ളതെന്നും ഇ പി ജയരാജൻ പറഞ്ഞു.
പാർട്ടിയെ നയിക്കുന്നത് കൂട്ടായ നേതൃത്വം. പിണറായി വിജയന്റെ ജനപിന്തുണ കുറഞ്ഞിട്ടില്ലെന്നും ഇപി ജയരാജൻ പറഞ്ഞു. വികസന കാര്യങ്ങളിൽ സിപിഐഎമ്മിന് നാടിൻറെ താൽപര്യമാണ് വലുതെന്ന് അദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങൾ സിപിഐഎമ്മിനെ വിട്ട് പോയി എന്ന് ആരും പറഞ്ഞിട്ടില്ല.
ആരുടെ വോട്ട് ആർക്ക് പോയി എന്ന് പറയാൻ ആർക്കും സാധിക്കില്ല. നാട്ടിലെ മുഴുവൻ പേരും സഖാക്കളാണെന്ന നിഗമനത്തിൽ എങ്ങനെ എത്താൻ കഴിയുമെന്ന് അദേഹം ചോദിച്ചു.
