“സിപിഎം ജില്ലാ സെക്രട്ടറിക്ക് എന്താണ് വിഴിഞ്ഞത്ത് കാര്യം?” എന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചോദ്യത്തിന് ശക്തമായ മറുപടിയുമായി കെ.കെ. രാഗേഷ് രംഗത്തെത്തി. വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ തനിക്ക് മാത്രമല്ല, കേരളത്തിന്റെ പൊതുമുതൽ സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ഓരോ മലയാളിക്കും വലിയ താല്പര്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ചോദ്യങ്ങൾ ഉയരുമ്പോൾ മുഖ്യമന്ത്രി അസഹിഷ്ണുത കാണിക്കുന്നത് അദ്ദേഹം പ്രതിരോധത്തിലാണെന്നതിന്റെ തെളിവാണെന്നും, പൊതുപ്രവർത്തകരെ വിരട്ടി നിർത്താമെന്ന് കരുതേണ്ടെന്നും കെ.കെ. രാഗേഷ് മുന്നറിയിപ്പ് നൽകി. അതേസമയം, സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഓഹരി കൈമാറ്റം നടക്കില്ലെന്നും, ഈ നീക്കത്തെക്കുറിച്ച് തനിക്ക് മുൻകൂട്ടി അറിയില്ലായിരുന്നുവെന്നും വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
