വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് കത്തയച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. 25 ശതമാനത്തിൽ കൂടുതൽ ഓഹരി കൈമാറ്റത്തിന് സംസ്ഥാന സർക്കാറിൻ്റെ മുൻകൂർ അനുമതി നിർബന്ധമാണെന്ന് കത്തിൽ പറയുന്നുണ്ട്.

കൂടുതൽ ഓഹരി വിൽക്കുന്നതോടെ ഉടമസ്ഥവകാശ മാറ്റമായി കണക്കാക്കപ്പെടും. ഓഹരി കൈമാറ്റം സർക്കാരിനെ അറിയിച്ചില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. അദാനി കമ്പനിയുടെ കത്തുമായി ബന്ധപ്പെട്ട് സർക്കാർ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

സർക്കാരിൻ്റെ പ്രതിനിധി രേഖാമൂലം എതിർപ്പ് അറിയിച്ചിട്ടില്ലെന്നും കത്തിൽ പ്രതിപക്ഷനേതാവ് പറഞ്ഞു. കൺസഷൻ കരാർ വ്യവസ്ഥകൾ അദാനി ഗ്രൂപ്പ് ലംഘിച്ചതിനെ ലാഘവത്തോടെ കാണാനാകില്ല. സർക്കാർ പുലർത്തുന്ന മൗനം ദുരൂഹമെന്നും കത്തിൽ പറയുന്നു. കരാറുമായി ബന്ധപ്പെട്ട വിഷയങ്ങൾ സമഗ്രമായി പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.