അയോധ്യ രാമക്ഷേത്ര നിർമ്മാണ ഫണ്ടിലേക്കുള്ള സംഭാവനകൾ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘം അന്തിമ റിപ്പോർട്ട് ഉത്തർപ്രദേശ് സർക്കാരിന് സമർപ്പിച്ചു. തുടർനടപടികൾക്കായി ഈ റിപ്പോർട്ട് രാമജന്മഭൂമി തീർത്ഥ് ട്രസ്റ്റിന് കൈമാറിയിട്ടുണ്ട്. ലഖ്നൗ ഡിവിഷണൽ കമ്മീഷണറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് കേസ് അന്വേഷിച്ചത്.

എസ്.ഐ.ടിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇതുവരെ എട്ട് പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. വരും ദിവസങ്ങളിൽ സംഭവത്തിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.


ഏകദേശം 200 കോടി രൂപയുടെ തട്ടിപ്പാണ് അയോധ്യയിൽ നടന്നിരിക്കുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ ഞെട്ടിക്കുന്ന കണ്ടെത്തൽ. രാമജന്മഭൂമി തീർത്ഥ് ട്രസ്റ്റ് മുൻ അംഗം അനിൽ മിശ്രയ്ക്ക് ഈ വിഷയത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.