യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ മയക്കുമരുന്ന് കേസിൽ നിർണായക വെളിപ്പെടുത്തലുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ ലഹരി വിതരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് പിന്നിൽ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിന്റെ ഇടപെടലുണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
കേസുമായി ബന്ധപ്പെട്ട് ഘാന പൗരനായ വിക്ടറെയും മധ്യപ്രദേശ് സ്വദേശിനിയായ റിയാ ഖാനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ലഹരിമരുന്ന് വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവരെന്നാണ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞത്.
പിടിയിലായ ഇരുവരെയും തുടർനടപടികൾക്കായി കാസർകോട്ടേക്ക് കൊണ്ടുവരികയാണ്. കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
