പിപ്പിരി കാട്ടിയാൽ കേരളം ചൂളിപ്പോവില്ല : പിണറായി
അഡ്മിൻ
മണ്ഡല കാലത്ത് ശബരിമലയില്‍ തമ്പടിച്ച് സുപ്രീംകോടതി വിധിക്കെതിരെ കലാപം നടത്താന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിപ്പിരി കാണിച്ചാല്‍ ചൂളുന്ന സര്‍ക്കാരല്ല ഇപ്പോഴുള്ളത്. അവകാശമെന്നും ആചാരമെന്നുമൊക്കെ പറഞ്ഞ് ചിലര്‍ കേരളത്തെ പേടിപ്പിക്കാന്‍ നോക്കുന്നുണ്ട്. അവര്‍ക്ക് മറുപടിയല്ല, മറിച്ച് ശക്തമായ നടപടികളാണുണ്ടാവുക എന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം നാഗമ്പടത്ത് ഇടതുമുന്നണി വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആര്‍ എസ് എസ് പരിശീലനം സിദ്ധിച്ച ക്രിമിനലുകളാണ് സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത്. ഭരണഘടനയേക്കാള്‍ മുകളിലാണ് വിശ്വാസം എന്ന ആര്‍.എസ്.എസ് നിലപാട് ബാബ്‌റി മസ്ജിദ് അടക്കമുള്ള ആരാധനാലയങ്ങളിലേക്ക് വലിച്ചു നീട്ടിയാല്‍ എന്ത് സംഭവിക്കുമെന്ന് ന്യുനപക്ഷങ്ങള്‍ ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബി ജെ പിക്ക് ആളെക്കൂട്ടുന്ന പണിയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. രണ്ട് വള്ളത്തിലും കാല് വച്ചിട്ടുള്ള ചില കോണ്‍ഗ്രസുകാരാണ് ഈ നിലപാടിന് പിന്നില്‍. ഗാന്ധിജിയുടേയും നെഹ്‌റുവിന്റെയും മതനിരപേക്ഷ നിലപാട് തള്ളുന്നത് കോണ്‍ഗ്രസിനെ നശിപ്പിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
നവോത്ഥാന മുന്നേറ്റങ്ങളോട് മുന്‍കാലങ്ങളിലുണ്ടായ എതിര്‍പ്പുകള്‍ കണ്ട് അന്നത്തെ നവോത്ഥാന നായകര്‍ പിന്നോട്ടുപോയിരുന്നെങ്കില്‍ ഇന്നത്തെ കേരളം ഉണ്ടാകുമായിരുന്നില്ല. ശബരിമല വിഷയത്തില്‍ സംഘപരിവാറിന്റെയും കോണ്‍ഗ്രസിന്റെയും കോപ്രായങ്ങള്‍ കണ്ട് ചൂളിപ്പോകുന്ന സര്‍ക്കാരല്ല ഇത്. കേരളത്തിന്റെ മതിനിരപേക്ഷ മനസ്സില്‍ സര്‍ക്കാരിന് വിശ്വാസം ഉണ്ട്. ഈ വിഷയത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നവരും വസ്തുതകള്‍ മനസ്സിലാക്കി മതനിരപേക്ഷ ചിന്താഗതികള്‍ക്കൊപ്പം വരണം. ഇപ്പോള്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയ മതനിരപേക്ഷ മനസ്സുള്ളവര്‍ ഒന്നിച്ചാല്‍ മഹാശക്തിയാണെന്നും കോട്ടയത്തെ ബഹുജനറാലി ഉദ്ഘാടനം ചെയ്ത് പിണറായി പറഞ്ഞു.
വഴിനടക്കാനും ക്ഷേത്രപ്രവേശനത്തിനും വിധവാ വിവാഹത്തിനും നായര്‍ സ്ത്രീകളുമായി ബ്രാഹ്മണര്‍ നടത്തിയിരുന്ന സംബന്ധം അവസാനിപ്പിക്കാനും മാറുമറച്ചുള്ള വസ്ത്രധാരണത്തിനുമെല്ലാം സമരം നടന്നു. ഇതാണ് നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് വഴികാട്ടിയായത്. അന്നും ശക്തമായ എതിര്‍പ്പുകള്‍ വന്നു. ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികള്‍, അയ്യങ്കാളി, കെ കേളപ്പന്‍, പി കൃഷ്ണപിള്ള, എ കെ ജി, ഇ എം എസ്, വി ടി ഭട്ടതിരിപ്പാട് എന്നിവര്‍ ഈ സാമൂഹ്യ പരിഷ്‌ക്കരണത്തിനായി മുന്നില്‍വന്നു. ഈ പരിഷ്‌ക്കാരങ്ങളുടെ ഗുണം അനുഭവിക്കേണ്ടവര്‍ തന്നെ അന്നും എതിര്‍പ്പുമായി വന്നു.
മന്നത്തുപത്മനാഭനെ പോലുള്ള സമുദായ നേതാക്കളും പരിഷ്‌ക്കരണ സമരങ്ങളില്‍ പങ്കാളികളായി. മാറുമറച്ചവരുടെ വസ്ത്രം സ്ത്രീകള്‍ തന്നെ വലിച്ചുകീറി. പി കൃഷ്ണപിള്ള ഗുരുവായൂര്‍ അമ്പലത്തില്‍ കയറി ക്ഷേത്ര മണി അടിച്ചു. ആ സമരഫലമായി ക്ഷേത്രത്തില്‍ കയറാന്‍ അവസരം കിട്ടേണ്ട നായന്മാര്‍ അദ്ദേഹത്തിന്റെ പുറത്തടിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞത് പ്രസിദ്ധമാണ്: '' ഉശിരുള്ള നായന്മാര്‍ മണിയടിക്കും....'' ബാക്കി പറയുന്നില്ല. യാഥാസ്ഥിതികരായവര്‍ അന്നും പരിഷ്‌ക്കാരങ്ങളെ എതിര്‍ത്തു. ഭ്രാന്താലയം എന്ന് വിശേഷിപ്പിക്കപ്പെട്ട നാടിനെ നവോത്ഥാന നായകര്‍ മുന്നോട്ടുകൊണ്ടുപോയി. അവര്‍ക്കൊപ്പം നാടുനിന്നു. എല്ലാ വിഭാഗത്തിലും മാറ്റം വന്നു. ഇക്കാര്യത്തിലും അതുതന്നെയാണ് സംഭവിക്കുന്നത്.
കേരളം വ്യത്യസ്തമായാണ് നടന്നത്. മതനിരപേക്ഷത പൂര്‍ണമായി സംരക്ഷിച്ചു മുന്നോട്ടുകൊണ്ടുപോകണം. ശബരിമല വിധിയില്‍ ജനാധിപത്യത്തെയും ഭരണഘടനയെയും അംഗീകരിക്കുന്ന സര്‍ക്കാരിന് ഇതേ ചെയ്യാനാകൂ. എല്‍ഡിഎഫ് സര്‍ക്കാര്‍ അല്ലായിരുന്നെങ്കിലും മറ്റൊന്നും ചെയ്യാനാകില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വര്‍ഗീയത പടര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നത്. കേരളത്തില്‍ അത് വിലപ്പോവില്ല. പിണറായി വിജയന്‍ പറഞ്ഞു.
26-Oct-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ