തിരുവനതപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനെതിരായ ആക്രമണം, കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . വിരുദ്ധാഭിപ്രായങ്ങളുള്ളവരെ ആശയപരമായ തലത്തിൽ നേരിടാൻ കഴിയാതെ വരുമ്പോഴാണ് കായികമായ അക്രമങ്ങളിലേക്ക് കടക്കുന്നതെന്നും പിണറായി പ്രതികരിച്ചു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയുണ്ടാവും. നിയമം കൈയ്യിലെടുക്കാന്‍ ഒരു കൂട്ടരെയും അനുവദിക്കില്ല അദ്ദേഹം പറഞ്ഞു.
അക്രമികള്‍ ആശ്രമത്തിന് മുമ്പിലുണ്ടായിരുന്ന രണ്ട് കാറുകളും ഒരു ബൈക്കും തീയിട്ട് നശിപ്പിക്കുകയും ആശ്രമത്തിന് മുമ്പില്‍ റീത്ത് വെക്കുകയും ചെയ്തു. ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. സംഘപരിവാറും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ പി.എസ്.ശ്രീധരന്‍പിള്ളയും രാഹുല്‍ ഈശ്വറും താഴ്മണ്‍ തന്ത്രി കുടുംബത്തിനുമാണ് ഈ ആക്രമണത്തിന് ഉത്തരവാദിത്വമെന്നു സ്വാമി സന്ദീപാനന്ദ പ്രതികരിച്ചു. തനിക്ക് നേരെ ആക്രമണ ഭീഷണികളുണ്ടായിരുന്നതായി സന്ദീപാനന്ദ ഗിരി നേരത്തെ പറഞ്ഞിരുന്നു.