ശശി തരൂർ സിപിഎമ്മില്‍ ചേരാനുള്ള സാധ്യത തള്ളി പ്രകാശ് കാരാട്ട്

കോണ്‍ഗ്രസ് എംപി ശശി തരൂർ സിപിഎമ്മില്‍ ചേരാനുള്ള സാധ്യത തള്ളി സിപിഎം പൊളിറ്റ്ബ്യൂറോ കോഡിനേറ്റർ പ്രകാശ് കാരാട്ട്.തരൂർ ഒരിക്കലും കോണ്‍ഗ്രസ് വിട്ടുപോകില്ലെന്ന് പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ കാരാട്ട് പറഞ്ഞു. കോണ്‍ഗ്രസ് വിടുമെന്ന സൂചനയൊന്നും ശശി തരൂർ നല്‍കിയിട്ടില്ല.

അദ്ദേഹം സാധാരണ രാഷ്ട്രീയക്കാരനല്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും വിലയിരുത്തലുകളും ചിലഘട്ടങ്ങളില്‍ കോണ്‍ഗ്രസിന് അസ്വീകാര്യമാകാം. അദ്ദേഹത്തിന്റെ പശ്ചാത്തലം അങ്ങനെയാണെന്നും കാരാട്ട് പറഞ്ഞു.

കേരളത്തിലെ വ്യവസായ വളർച്ചയെ പ്രകീർത്തിച്ച്‌ ശശി തരൂർ ലേഖനമെഴുതിയത് വിവാദമായിരുന്നു. കേരളത്തിലെ സിപിഎം സർക്കാരിനെ പ്രകീർത്തിച്ചിട്ടില്ലെന്നും സ്റ്റാർട്ടപ്പ് രംഗത്തെ വളർച്ചയെ കുറിച്ചാണ് എഴുതിയതെന്നും ശശി തരൂർ പിന്നീട് വിശദീകരിച്ചിരുന്നു.

14-Mar-2025