അമിത് ഷാ കണ്ണൂർ എയർപോർട്ടിൽ .

കണ്ണൂർ: ബി ജെ പി പ്രസിഡണ്ട് അമിത് ഷാ സ്‌പെഷ്യൽ എയർ ക്രാഫ്റ്റിൽ കണ്ണൂർ വിമാനത്തവാളത്തിൽ ഇറങ്ങിയതിനെതിരെ പ്രതിഷേധം. ഉത്‌ഘാടനത്തിനു മുന്നേ കണ്ണൂർ എയർപോർട്ടിൽ ഇറങ്ങാൻ അനുമതി നൽകിയത് പ്രതിഷേധാർഹമാണെന്നാണ് വിലയിരുത്തൽ. കണ്ണൂർ എയർപോർട്ട് ആദ്യം അമിത ഷായുടെ വരവിനെ എതിർത്തിരുന്നു. എന്നാൽ സിവിൽ ഏവിയേഷൻ മിനിസ്ട്രയുടെ സമ്മർദ്ദത്തിന് വഴങ്ങി ഒടുവിൽ അനുമതി നൽകുകയാണുണ്ടായത്.


ഇതിനിടയിൽ അമിത്എ ഷായുടെ വരവിനെ ന്യായീകരിച്ചുകൊണ്ട് യൂണിയൻ മിനിസ്റ്റർ സദാനന്ദ ഗൗഡ  എത്തി. എയർ പോർട്ട് അതോറിട്ടി ഓഫ് ഇന്ത്യയുടെ തീരുമാനമാണ് അവസാന വാക്ക് , സംസ്ഥാന ഗെവേർന്മെന്റിന്റെ അനുമതി ആവശ്യമില്ല അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേദങ്ങൾ ഉയർന്നിട്ടുണ്ട്.

27-Oct-2018