സ്വാമി സന്ദീപാനന്ദ ഗിരിയെ കൊല്ലാന്‍ ഗൂഡാലോചന നടന്നതായി സൂചന. കഴിഞ്ഞ കുറെ ദിവസങ്ങളായി ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാര്‍ പ്രവര്‍ത്തകരും ശിവസേന അടക്കമുള്ള വര്‍ഗീയ കക്ഷികളും സന്ദീപാനന്ദ ഗിരിയെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തുവരുന്നതിന്റെ തുടര്‍ച്ചയായാണ് സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേര്‍ക്കുള്ള ആക്രമണവും കൊലപ്പെടുത്താനുള്ള ശ്രമവുമെന്ന് പോലീസ് സംശയിക്കുന്നു.
താഴമണ്‍ തന്ത്രികുടുംബത്തിലെ അംഗമായ രാഹുല്‍ ഈശ്വരും ഭാര്യ ദീപയുമടക്കമുള്ളവര്‍ ടെലിവിഷന്‍ ചാനലുകളിലടക്കം സ്വാമി സന്ദീപാനന്ദ ഗിരിയെ പരസ്യമായി അധിക്ഷേപിച്ചിരുന്നു. ചാനല്‍ ചര്‍ച്ചയില്‍ ദീപയും രാഹുല്‍ ഈശ്വറും നടത്തിയ അധിക്ഷേപ പദങ്ങളും പ്രയോഗങ്ങളുമടങ്ങുന്ന പോസ്റ്ററുകള്‍ ഹിന്ദു ഐക്യവേദിയുടെ പേരില്‍ സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന്റെ പരിസരത്ത് വ്യാപകമായി പ്രചരിപ്പി്ച്ചിട്ടുണ്ട്.
താഴമണ്‍ തന്ത്രികുടുംബം ശബരിമലയിലെ ആചാരാനുഷ്ടാനങ്ങളെ തങ്ങളുടെ ബ്രാഹ്മണപൗരോഹിത്യ കോയ്മക്ക് കേടുപറ്റാത്ത വിധത്തില്‍ ഉപയോഗിക്കുന്നതിന് വേണ്ടി വളച്ചൊടിക്കുന്നത് വിശ്വാസി സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടുന്നതില്‍ സ്വാമി സന്ദീപാനന്ദ ഗിരി വിജയിച്ചിരുന്നു. ഹിന്ദു ധര്‍മ്മശാസ്ത്രവും പൗരാണിക പുരാണങ്ങളും വേദ സമൂച്ഛയങ്ങളും താന്ത്രിക വിധികളുടെ പൊരുളുകളും തുറന്നുകാട്ടിയാണ് അദ്ദേഹം തന്ത്രികുടുംബത്തിന്റെ നെറികേടുകള്‍ക്കെതിരെ പ്രതികരിച്ചത്. അതോടെയാണ് സ്വാമി സന്ദീപാനന്ദ ഗിരി, രാഹുല്‍ ഈശ്വറിന്റേയും കുടുംബത്തിന്റേയും കണ്ണിലെ കരടായി മാറിയത്.
സ്വാമി സന്ദീപാനന്ദ ഗിരിയെ കൊല്ലാനുള്ള പരിപാടിയും രാഹുല്‍ ഈശ്വറിന്റെ ഓപ്പറേഷന്‍ പ്ലാനില്‍ ഉണ്ടായിരുന്നോ എന്നതും പോലീസ് പരിശോധിക്കും. സ്വാമി സന്ദീപാനന്ദ ഗിരിയ്ക്ക് നേരെയുള്ള ആക്രമണത്തിന് പിന്നിലുള്ള ഗൂഡാലോചന കണ്ടെത്താനുള്ള അന്വേഷണവും സമാന്തരമായി മുന്നോട്ടുകൊണ്ടുപോകാനാണ് പോലീസ് അലോചിക്കുന്നത്.