കോൺഗ്രസിന് മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ.

തിരുവനന്തപുരം: ശബരിമല പ്രതിഷേധത്തിൽ കോൺഗ്രസിന് മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ. ഒന്നുകിൽ കോൺഗ്രസ്സിന് ഞങ്ങളോടൊപ്പം നിൽക്കാം. അല്ലെങ്കിൽ സർക്കാരിനൊപ്പം. അതിനിടയിലുള്ള ഒരു അഴകൊഴമ്പൻ നിലപാടിന് ഇനി പ്രസക്തിയില്ല. ആദ്യത്തേത് തെരഞ്ഞെടുക്കാനാണ് അണികൾ ആഗ്രഹിക്കുന്നത്,   കെ സുരേന്ദ്രൻ തന്റെ ഫെയ്‌സ് ബുക് പേജിൽ  കുറിച്ചു.

കേന്ദ്രനേതൃത്വത്തിന്റെ നിലപാട് വ്യക്തവും ശക്തവുമായ നിലയിൽ ശ്രീ അമിത് ഷാ കണ്ണൂരിലും ശിവഗിരിയിലും പറഞ്ഞിരിക്കുന്നു. പ്രതിപക്ഷനേതാവ് ചെന്നിത്തലക്കും കെ. മുരളീധരനും കാര്യങ്ങൾ മനസ്സിലായിക്കാണുമെന്ന് കരുതുന്നു. അണികളുടെ വികാരം മനസ്സിലാക്കി പ്രതിഷേധത്തിൽ പങ്കു ചേർന്നില്ലായെങ്കിൽ കോൺഗ്രസിന്റെ സ്ഥാനം ചവറ്റുകുട്ടയിലായിരിക്കുമെന്നു അദ്ദേഹം കൂട്ടിച്ചെർത്തു. 

28-Oct-2018