ശബരിമലയുടെ പാരമ്പര്യം എല്ലാ മതസ്ഥര്‍ക്കും അവകാശപ്പെട്ടതെന്ന് ഹൈക്കോടതി; അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി; ടി.ജി.മോഹന്‍ദാസിന്റെ ഹര്‍ജിയില്‍ കോടതിക്ക് അതൃപ്തി

എറണാകുളം : ശബരിമലയുടെ പാരമ്പര്യം എല്ലാ മതസ്ഥര്‍ക്കും അവകാശപ്പെട്ടത് എന്ന് ഹൈക്കോടതി. ഇരുമുടിക്കെട്ടില്ലാതെ ശബരിമലയില്‍ പോകാം. അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ടി.ജി.മോഹന്‍ദാസിന്റെ ഹര്‍ജിയില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ശബരിമലയില്‍ ഏത് ഭക്തര്‍ വന്നാലും സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പതിനെട്ടാംപടി കയറുന്നതിന് മാത്രമാണ് ഇരുമുടിക്കെട്ട് നിര്‍ബന്ധം. സ്ത്രീയായാലും പുരുഷനായാലും സംരക്ഷണം നല്‍കണമെന്നും കോടതി വ്യക്തമാക്കി.

29-Oct-2018