അയോധ്യ കേസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി.

ന്യൂ ഡൽഹി :അയോധ്യ  കേസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. ഉടന്‍ വാദം ഉണ്ടാവില്ല. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍  ജനുവരിയിൽ. കേസില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി അംഗീകരിച്ചില്ല. കേസ് പരിഗണിക്കുന്ന തിയ്യതിയും ബെഞ്ചും ജനുവരിയില്‍ തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. രാഷ്ട്രീയ നേട്ടത്തിനായി കേസ് ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് അഭിഭാഷകന്‍ കപില്‍ സിബല്‍  അഭിപ്രായപ്പെട്ടു അതിനാൽ തെരഞ്ഞെടുപ്പിനുശേഷം വാദം കേള്‍ക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാല്‍  കേന്ദ്രസര്‍ക്കാറും ഉത്തര്‍പ്രദേശ് സര്‍ക്കാറും പഴയ ബെഞ്ചിന് മുമ്പാകെവേഗം തീര്‍പ്പു കല്‍പ്പിക്കണമെന്നാണ് ആവശ്യപ്പട്ടത്.ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റീസുമാരായ എസ്.കെ കൗള്‍, എം.കെ ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.

അയോധ്യയിലെ രണ്ടേക്കര്‍ എഴുപത്തിയേഴ് സെന്റ് തര്‍ക്കഭൂമി നിര്‍മോഹി അഖാഡയ്ക്കും രാംലല് വിരാജ്മനിനും സുന്നി വഖഫ് ബോര്‍ഡിനുമായി വിഭജിച്ചു നല്‍കുന്നതായിരുന്നു 2010ലെ അലഹബാദ് ഹൈക്കോടതി വിധി, ഇതിനെ  ചോദ്യം ചെയ്ത് ഒരുകൂട്ടം ഹര്‍ജികളാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്.

29-Oct-2018