350 പേര്‍ ഒളിവില്‍.

പത്തനംതിട്ട : ശബരിമല സംഘര്‍ഷത്തില്‍ പ്രധാന പ്രതികളെന്നു സംശയിക്കുന്നവരിൽ 350 പേര്‍ ഇപ്പോഴുംഒളിവിലെന്ന് പൊലീസ്. ഇവരുടെ വിവരങ്ങൾ   പൊലീസ് ശേഖരിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത്. പേരുവിവരങ്ങളും വിലാസവും ഉണ്ടെങ്കിലും വീടുകളില്‍ നിന്ന് ഇവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇവര്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

റേഞ്ച് ഐജിമാരുടെ കീഴിൽ  ഓരോ ജില്ലയിലും പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരുമാസത്തിനകം ഇവരെ പിടികൂടാനായില്ലെങ്കില്‍ ഇവരുടെ പേരില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും.  ജാമ്യമില്ലാക്കുറ്റമാണ് ഇവരുടെ പേരിൽ  ചുമത്തിയിരിക്കുന്നത്. ഏകദേശം മൂവായിരത്തി അഞ്ഞൂറ്റി അൻപത്തിയേഴു പേരോളം ആൾക്കാർ ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ടു ഇതിനോടകം  അറസ്റിലായിട്ടുണ്ട്. 

30-Oct-2018