രാകേഷ് അസ്താനക്കെതിരെ അലോക് വര്‍മ.

ന്യൂ ഡൽഹി: സി.ബി.ഐ. സ്‌പെഷല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താനക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സി.ബി.ഐ. ഡയറക്ടര്‍ അലോക് വര്‍മ .വിജയ് മല്യയയെയും   മെഹുല്‍ ചോക്‌സിയെയും നാടുവിടാൻ സഹായിച്ചതിന്  പിന്നില്‍ സി.ബി.ഐ. സ്‌പെഷല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയുടെ ഇടപെടൽ ഉണ്ടായിരുന്നതായി അലോക് വർമ്മ ആരോപിച്ചു. തന്റെ കൃത്യ നിർവഹണങ്ങളിൽ  പ്രധാനമന്ത്രിയുടെ ഓഫീസ് പലതവണ  അനാവശ്യ ഇടപെടലുകൾ നടത്തി. അസ്താനയ്‌ക്കെതിരേ നീങ്ങരുതെന്നും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ കത്ത് പിന്‍വലിക്കണമെന്നും പലതവണ ആവശ്യപ്പെട്ടു.  ഇതിനു വഴങ്ങാതിരുന്നതാണ് തന്നോടുള്ള വിരോധത്തിന് കാരണം. കേന്ദ്ര  സര്‍ക്കാരിന്റെ താല്‍പ്പര്യത്തിനനുസൃതമായി കേസുകള്‍ അട്ടിമറിക്കാന്‍ അസ്താന ഇടപെട്ടിരുന്നു,  സര്‍ക്കാരിന് അപ്രീതിയുള്ള  കേസുകള്‍ കൈകാര്യം  ചെയ്തതു കൊണ്ടാണ് നിയമവിരുദ്ധമായി തന്നെ നീക്കിയത്. റാഫേല്‍ യുദ്ധവിമാനക്കരാറില്‍ വന്‍ അഴിമതി നടന്നതായി പരാതിപ്പെട്ട്  ബി.ജെ.പി. മുന്‍ നേതാക്കളും മുന്‍ കേന്ദ്രമന്ത്രിമാരുമായ യശ്വന്ത് സിന്‍ഹയും  അരുണ്‍ ഷൂരിയും മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും  നല്‍കിയ  പരാതി സി.ബി.ഐ. പരിഗണിച്ചിരുന്നു. കൂടാതെ പ്രധാനമന്ത്രിയുടെ ഓഫീസിന് താല്‍പ്പര്യമില്ലാത്ത വേറെ  ഏഴു കേസുകള്‍ സി.ബി.ഐ. പരിഗണിച്ചിരുന്നതായും  അലോക് വര്‍മ വെളിപ്പെടുത്തി.

അലാഹബാദ് ഹൈക്കോടതി  മുന്‍ ജഡ്ജി ഐ.എം. ഖുദ്ദുസിക്കെതിരേയുള്ള മെഡിക്കല്‍ കൗണ്‍സില്‍ കൈക്കൂലിക്കേസ് , മെഡിക്കല്‍ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് െകെക്കൂലി വാങ്ങിയതിന് അലാഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്.എന്‍. ശുക്ലയ്‌ക്കെതിരായ കേസ്, ധനകാര്യസെക്രട്ടറി ഹസ്മുഖ് ആധിയയ്‌ക്കെതിരായ കേസ്, കല്‍ക്കരിപ്പാടങ്ങള്‍ക്ക് അനുമതി നല്‍കിയതിലെ ക്രമക്കേട്,  പ്രധാനമന്ത്രിയുടെ സെക്രട്ടറി ഭാസ്‌കര്‍ ഖുല്‍ബെയ്‌ക്കെതിരായ കേസ്, ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാംസ കയറ്റുമതിക്കാരന്‍   മൊയിന്‍ഖുറേഷി കേസ്, വായ്പാത്തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ ഗുജറാത്തിലെ സന്ദേശര കുടുംബത്തിനും സ്‌റ്റെര്‍ലിങ് ബയോ ടെക് കമ്പനിക്കും എതിരായ അന്വേഷണം എന്നിവ അട്ടിമറിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിരുന്നതായി അലോക് വര്‍മ  ആരോപിച്ചു. ഖുറേഷിക്കെതിരായ പി.എം.എല്‍.എ. കേസിലെ സാമ്പത്തികക്കുറ്റം അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡിവിഷണല്‍ ഓഫീസര്‍ രാജേശ്വര്‍ റാവു സി.ബി.ഐയെ സമീപിച്ചു. രാകേഷ് അസ്താനയുടെ യൂണിറ്റാണ് അന്വേഷണം ഏറ്റെടുത്തത്. ഡി വെ.എസ്.പി രാജേന്ദ്രകുമാറായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. കേസ് അട്ടിമറിക്കാന്‍  ഖുറേഷി റോ ഓഫീസറെ  സമീപിച്ചു പിന്നീട് ആസ്താനയുമായി ബന്ധപ്പെട്ടു, കേസില്‍നിന്ന് ഒഴിവാക്കാന്‍ മൂന്നുകോടി രൂപയാണ്  ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ചുള്ള സന്ദേശങ്ങള്‍, വാട്‌സാപ്പ് സന്ദേശങ്ങള്‍ ,ടെലിഫോണ്‍ സംഭാഷണങ്ങള്‍  എന്നിവ ആഭ്യന്തര സുരക്ഷാ ഏജന്‍സി റെക്കോര്‍ഡ് ചെയ്തിരുന്നു. അവര്‍ അത് തന്നെ അറിയിച്ചതായി അലോക് വര്‍മ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് സി.ബി.ഐയും ഐ.ബിയും സംയുക്തമായി നടത്തിയ  അന്വേഷണത്തിലാണ് മാംസക്കയറ്റുമതിക്കാരന്റെ അനുയായി 1.75 കോടി രൂപ ആദ്യഗഡുവായി അസ്താനയ്ക്ക് കൊടുക്കാന്‍ വരുന്നതായി വിവരം ലഭിച്ചതും, . ഇയാളെ  സി.ബി.ഐ. സംഘം  പിടികൂടിയതും. എന്നാൽ , അസ്താനയെ കേസില്‍നിന്ന് ഒഴിവാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മൂന്നുതവണയാണ്  മന്ത്രാലയത്തിനു കത്ത് നൽകിയത് , വർമ്മ ആരോപിച്ചു.

ഗുജറാത്ത് കേഡര്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനായിരുന്ന  അസ്താനയായിരുന്നു ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസ് കത്തിയകേസ് അന്വേഷിച്ചത്. അന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിയെ കുറ്റവിമുക്തനാക്കിയത് ഇദ്ദേഹത്തിന്റെ റിപ്പോർട് ആയിരുന്നു. ഇതാണ്  മോദിയുടെ വിശ്വസ്തനായി മാറാൻ അസ്താനയെ സഹായിച്ചത്.

31-Oct-2018