തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനായി ഇന്നലെമാത്രം ഓൺലൈൻ ബുക്കിങ് നടത്തിയത് 35,000 പേര്‍. പൊലീസിന്‍റെ പോർട്ടൽ വഴിയാണ് ദർശനം മുൻകൂട്ടി ബുക്ക് ചെയ്തിരിക്കുന്നത്. ഡിജിപി ലോക്നാഥ് ബഹ്റയാണ് വിവരം പങ്കുവച്ചത്. ദർശനത്തിനായി ആശങ്കയോടെയാണ് പലരും വിളിക്കുന്നത്, എന്നാൽ സുരക്ഷിതമായ ദർശനത്തിന് എല്ലാ ക്രമീകരണവും നടത്തിയിട്ടുണ്ട്, ആശങ്കയുടെ ആവശ്യമില്ലെന്നും അദ്ദേഹം അറിയിച്ചു. മണ്ഡല തീര്‍ത്ഥാടന കാലവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്‍റെ വിധി നടപ്പാക്കാന്‍ എല്ലാ സംസ്ഥാന സർക്കാരുകളുടെയും സഹകരണം വേണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇതിനായി എല്ലാ ഭക്തരുടെയും സഹകരണവും പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് വിളിച്ച് ചേര്‍ത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു ശ്രി കടകം പള്ളി സുരേന്ദ്രൻ