പ്രവാസികൾക്ക് തിരിച്ചടിയായി ട്രംപിന്റെ പ്രസ്താവന.

വാഷിംഗ്‍ടണ്‍:  പ്രവാസികളുടെ കുഞ്ഞുങ്ങൾക്ക്  പൗരത്വം നൽകുന്നത് തടയുമെന്നു പ്രസിഡന്‍റ്  ട്രംപ്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം. അമേരിക്കയില്‍ വരുന്ന വ്യക്തിക്ക്  ഇവിടെ കുഞ്ഞ് പിറന്നാൽ   ആ കുഞ്ഞിന് അമേരിക്കന്‍ പൗരത്വം ലഭിക്കുന്നു, ഈ നിയമമാണ്   തിരുത്താൻ ഒരുങ്ങുന്നത്.  ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ ഇത്  സാധ്യമാവൂയെന്നാണ് തന്നെ ഇതുവരെ ധരിപ്പിച്ചിരുന്നതെന്നും എന്നാൽ പ്രസിഡന്‍റിന്‍റെ അധികാരമുപയോഗിച്ച് ഇറക്കുന്ന  എക്സിക്യൂട്ടീവ് ഓര്‍ഡറിലുടെ നിയമഭേദഗതി സാധ്യമാവുമെന്നും ആദ്ദേഹം പറഞ്ഞു.   എന്തായാലും  ഇന്ത്യക്കാരുള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാവും ഈ തീരുമാനം.

31-Oct-2018