വേടൻ ആധുനിക സംഗീതത്തിന്റെ പടത്തലവൻ: എം.വി. ഗോവിന്ദൻ മാസ്റ്റർ

വേടൻ വിഷയത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ വീണ്ടും വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ . "കഞ്ചാവ് പിടിച്ച സംഭവത്തിൽ വേടൻ തെറ്റ് പറ്റിയെന്ന് സമ്മതിച്ചു. അത് അവിടെ തീരേണ്ടതാണ്.

വേടന്റെ പാട്ട് കേൾക്കുമ്പോൾ ചില ഉദ്യോഗസ്ഥർക്ക് കണ്ണുകടിയുണ്ട്. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തപ്പോൾ പാർട്ടി വേടനൊപ്പമാണ് നിന്നത്," എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. വേടൻ റാപ്പ് സംഗീതത്തിലൂടെ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നാണ് ആർഎസ്എസ് പറയുന്നത്. ആർഎസ്എസിന് എന്ത് കല? വേടൻ തന്നെ എഴുതി പാടുന്ന പാട്ടിന് കരുത്തുണ്ട്. വേടനെ വേട്ടയാടാൻ സമ്മതിക്കില്ല. വേടൻ ആധുനിക സംഗീതത്തിന്റെ പടത്തലവനാണ്," - ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

19-May-2025