എൻഎച്ച്എഐയുടെ ടെക്നിക്കൽ ടീം റിപ്പോർട്ട് നൽകിയാൽ ചർച്ച ചെയ്ത് മറ്റു കാര്യങ്ങൾ നിശ്ചയിക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

നാഷണൽ ഹൈവേ നിർമാണത്തിലെ അനിഷ്ട സംഭവങ്ങൾ ദൗർഭാഗ്യകരമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വാർത്ത അറിഞ്ഞ ഉടനെ നാഷണൽ ഹൈവേ അതോറിറ്റിയെ ബന്ധപ്പെട്ടു. സർക്കാരിന്റെ നിലപാട് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്. എൻഎച്ച്എഐയുടെ ടെക്നിക്കൽ ടീം റിപ്പോർട്ട് നൽകിയാൽ ചർച്ച ചെയ്ത് മറ്റു കാര്യങ്ങൾ നിശ്ചയിക്കുമെന്നും പൊതുമരാമത്ത് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂ‍ർണരൂപം:

നാഷണൽ ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് ഉണ്ടായ അനിഷ്ടസംഭവങ്ങൾ തീർത്തും ദൗർഭാഗ്യകരമാണ്. വാർത്ത അറിഞ്ഞ ഉടനെ നാഷണൽ ഹൈവേ അതോറിറ്റിയെ ബന്ധപ്പെട്ടിരുന്നു. പത്രസമ്മേളനത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതുമാണ്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ടെക്നിക്കൽ ടീം ഫീൽഡിൽ പരിശോധന നടത്തി സമർപ്പിക്കുന്ന റിപ്പോർട്ട് ചർച്ച ചെയ്ത് മറ്റ് കാര്യങ്ങൾ നിശ്ചയിക്കുന്നതാണ്.

 

21-May-2025