ഫെഡറൽ ഘടനയെ പൂർണമായും ലംഘിക്കുന്നു: ഇ ഡിക്കെതിരെ സുപ്രിംകോടതി

എൻഫോഴ്‌സസ്‌മെന്റ്‌റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷവിമർശനവുമായി സുപ്രിംകോടതി. തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷൻ ആസ്ഥാനത്ത് റെയ്ഡ് നടത്തിയത് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതിയുടെ വിമർശനം.

തമിഴ്നാട്ടിലെ ടാസ്മാക് മദ്യ അഴിമതിയുമായി ബന്ധപ്പെട്ട് എൻഫോഴ്‌സസ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടത്തിയ അന്വേഷണവും റെയ്ഡും സുപ്രിംകോടതി സ്റ്റേ ചെയ്തു. കോർപറേഷനെതിരെ ഇ ഡി എങ്ങനെയാണ് കുറ്റം ചുമത്തിയതെന്ന് ചോദിച്ച സുപ്രിംകോടതി ഇ ഡി എല്ലാ പരിധികളും ലംഘിക്കുന്നുവെന്ന് കുറ്റപ്പെടുത്തി. ഫെഡറൽ ഘടനയെ പൂർണമായും ഇ ഡി ലംഘിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.

22-May-2025