മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80-ാം പിറന്നാൾ

കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80-ാം പിറന്നാൾ. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയുടെ ഇന്മദിനം. പതിവുപോലെ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണത്തെയും പിറന്നാൾ.

മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയൻ നാളെ 9 വർഷം പൂർത്തിയാക്കും. ഏറ്റവും കൂടുതൽ കാലം സംസ്ഥാന മുഖ്യമന്ത്രി പദവിയിൽ ഇരുന്ന രണ്ടാമത്തെ നേതാവെന്നുൾപ്പെടെയുള്ള റെക്കോർഡ് കൂടിയാണ് മുഖ്യമന്ത്രി പൂർത്തിയാക്കുന്നത്. ഔദ്യോഗിക രേഖകൾ പ്രകാരം 1945 മാർച്ച് 21നാണ് പിണറായി വിജയന്റെ പിറന്നാൾ. എന്നാൽ യഥാർത്ഥ ജന്മദിനം 1945 മെയ് 24 ആണെന്ന് 2016ൽ ഒന്നാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേ ദിവസം പിണറായി വിജയൻ തന്നെയായിരുന്നു അറിയിച്ചത്.

പിന്നീട് മാധ്യമങ്ങൾ ഉൾപ്പെടെ പിറന്നാൾ ദിനം ചർച്ചയാക്കുമ്പോഴും ആഘോഷങ്ങളില്ലാതെയാണ് ജന്മദിനം കടന്നുപോകാറുള്ളത്.

24-May-2025