59ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആവേശത്തുടക്കം

ആലപ്പുഴ : 59ാമത സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആവേശത്തുടക്കം. ആദ്യദിനം തന്നെ നിറഞ്ഞ സദസ്സുകള്‍ നല്‍കി ആലപ്പുഴ കലാപ്രതിഭകളെ എതിരേറ്റു. മത്സരം ആരംഭിച്ചതു മുതല്‍ സാംസകാരിക ജില്ല വ്യക്തമായ ആധിപത്യം ഉറപ്പിച്ച മുന്നറുകയാണ്. വൈകുന്നേരം അഞ്ച് മണിവരെയുള്ള പോയിന്റ്‌നില പ്രകാരം 48 പോയിന്റാണ് തൃശൂരിന്. ഹൈസ്‌കൂള്‍-40, സെക്കന്ററി 8 എന്നിങ്ങനെയാണ് തൃശൂരിന്റെ പോയിന്റ് കണക്ക്. തൊട്ടുപിന്നാലെ 44 പോയിന്റുമായി ആലപ്പുഴയാണ്‌ രണ്ടാം സ്ഥാനത്ത്. ആലപ്പുഴക്ക്‌ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 39ഉം ഹയര്‍ സെക്കന്ററി വിഭാഗത്തല്‍ അഞ്ചും പോയിന്റാണുള്ളത്. 43 പോയിന്ഡറുമായി കണ്ണൂര്‍ മൂന്നാംസ്ഥാനത്തുമുണ്ട്. ഹൈസകൂള്‍-37, ഹയര്‍സെക്കന്ററി 6 എന്നിങ്ങനെയാണ് കണ്ണൂരിന്റെ കണക്കുകള്‍.

 



ആദ്യ ദിനം ഹൈസ്‌കൂള്‍ പെണ്‍കുട്ടികള്‍ കേരളനടനം, ഹൈസ്‌കൂള്‍ആണ്‍കുട്ടികള്‍ ഭരതനാട്യം, ഹൈസ്‌കൂള്‍ മോഹിനിയാട്ടം, ഹൈസ്‌കൂള്‍ ആണ്‍കുട്ടികള്‍ കുച്ചിപ്പുടി, ഹയര്‍സെക്കന്ററി മോഹിനിയാട്ടം, ഹയര്‍സെക്കന്ററി പെണ്‍കുട്ടികള്‍ ഭരതനാട്യം, ഹയര്‍സെക്കന്ററി തിരുവാതിര, ഹയര്‍സെക്കന്ററി ആണ്‍കുട്ടികള്‍ കുച്ചുപ്പുടി, ഹൈസ്‌കൂള്‍ ആണ്‍കുട്ടികള്‍ നാടോടിനൃത്തം, ഹയര്‍സെക്കന്ററി ആണ്‍കുട്ടികള്‍ കേരളനടനം, ഹൈസ്‌കൂള്‍ ഒപ്പന, ഹയര്‍സെക്കന്ററി അറബനമുട്, ഹൈസകൂള്‍-ഹയര്‍സെക്കന്ററി ചവിട്ടുനാടകം, ഹൈസ്‌കൂള്‍ ചാക്യാര്‍കൂത്ത്, ഹയര്‍സെക്കന്ററി പെണ്‍കുട്ടികള്‍ കഥകളി സിംഗിള്‍, ഹയര്‍സക്കന്ററി വട്ടപ്പാട്ട്, ഹൈസ്‌കൂള്‍ ദഫ്മുട്ട്, ഹയര്‍സെക്കന്ററി ചാക്യാര്‍കൂത്ത്, ഹയര്‍സെക്കന്ററി നങ്ങ്യാര്‍കൂത്ത്, ഹൈസ്‌കൂള്‍ നാടകം, ഹൈസ്‌കൂള്‍ പെണ്‍കുട്ടികള്‍ തുള്ളല്‍, ഹയര്‍സെക്കന്ററി പെണ്‍കുട്ടികള്‍ തുള്ളല്‍, ഹൈസ്‌കൂള്‍ വൃന്ദവാദ്യം, ഹയര്‍സെക്കന്ററി സംഘഗാനം, ഹൈസകൂള്‍ പഞ്ചവാദ്യം, ഹയര്‍സെക്കന്ററി മദ്ദളം, ഹൈസ്‌കൂള്‍ ഗിത്താര്‍ പാശ്ചാത്ത്യം, ഹൈസകൂള്‍ വയലിന്‍ പാശ്ചാത്ത്യം എന്നീ മത്സര ഇനങ്ങളാണ് നടക്കുന്നത്.

07-Dec-2018