ന്യൂ ഡൽഹി: രണ്ടായിരത്തിപ്പതിനെട്ടു മാർച്ച് മുപ്പത്തിയൊന്നുവരെയുള്ള കർഷകക്കടങ്ങൾ എഴുതിത്തള്ളുന്നതുകൊണ്ട് കർഷകർക്ക് യാതൊരു പ്രയോജനവുമില്ലെന്നു കിസാൻ സഭ. ഈ വർഷം ഡിസംബര്‍ 31വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളാതെ കര്‍ഷകര്‍ കടക്കെണിയില്‍ തുടരുന്നത് അവസാനിപ്പിക്കാന്‍ സാധിക്കില്ലായെന്നു കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹന്നന്‍ മൊല്ല അഭിപ്രായപ്പെട്ടു. കർഷക പ്രശ്നങ്ങൾ മുഖ്യധാരയിൽത്തന്നെനിർത്തും, ഇതിനായി രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടത്തുമെന്നും സംസ്ഥാന കേന്ദ്രസര്‍ക്കാറുകളാണ് കര്‍ഷക പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദികളെന്നും കിസാന്‍ സഭ വ്യക്തമാക്കി.വിളകള്‍ക്ക് ന്യായമായ വില ലഭിക്കാത്തതാണ് കര്‍ഷകര്‍ കടക്കെണിയിലാകാൻ കാരണം, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളരുതെന്ന നവ ഉദാര സാമ്പത്തിക വിദഗ്ധരുടെ നിലപാടില്‍ കാര്യമില്ല, കേന്ദ്രം കടങ്ങൾ എഴുതിത്തള്ളാൻ ഫണ്ട് അനുവദിക്കുകയും വേണം കിസാന്‍ സഭ അഭിപ്രായപ്പെട്ടു.
ജനുവരി എട്ടിനും ഒമ്പതിനും ദേശീയ തലത്തില്‍ പ്രതിഷേധം നടത്തും, ഭൂമി അധികാര്‍ ആന്തോളനുമായി സഹകരിച്ചുകൊണ്ട് ട്രെയിന്‍ തടയല്‍ സമരവും ,ഗ്രാമീണ്‍ ഭാരത ബന്ദും നടത്തുമെന്നും ഹന്നന്‍ മൊല്ല പറഞ്ഞു.