എസ് എഫ് ഐ പ്രവർത്തകർ വെട്ടിയെന്നത് നുണ.

എറണാകുളം : കഴിഞ്ഞ ദിവസം കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ എ.ബി.വി.പി പ്രവര്‍ത്തകനെ എസ്.എഫ്.ഐ പ്രവർത്തകർ വെട്ടിയെന്നത് നുണയാണെന്ന് പോലീസ് കണ്ടെത്തി. കോളേജിൽ ചുമരെഴുത്തുമായി നടന്ന സംഘർഷത്തിന് ആക്കം കുട്ടൻ കൂട്ടുകാരുടെ നിർദ്ദേശപ്രകാരം ബ്ലെയിടും കത്തിയും ഉപയോഗിച്ച് കുട്ടുകാർ തന്നെ മുറിവുണ്ടാക്കുകയായിരുന്നെന്നു പരിക്കേറ്റ വിദ്യാർഥി കെ.എം ലാല്‍ തന്നെ മൊഴി നല്‍കി.
എസ് എഫ് ഐ ക്കാർ അക്രമിച്ചെന്നും വെട്ടിപ്പരിക്കേൽപ്പിച്ചെന്നുമായിരുന്നു ആദ്യ മൊഴി, എന്നാൽ അന്വേഷണത്തിൽ ആഴത്തിൽ മുറിവൊന്നും കാണാത്തതു പൊലീസിന് സംശയം തോന്നിയതിനെത്തുടർന്നു ലാലിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷൻ പരിശോധിച്ച് സത്യാവസ്ഥ പോലീസ് മനസ്സിലാക്കുകയായിരുന്നു. ഒടുവിൽ കുട്ടുകാർ തന്നെ മുറിവുകൾ ഉണ്ടാക്കുകയായിരുന്നെന്ന് ലാൽ മൊഴി നൽകി. സംഭവത്തെ തുടര്‍ന്ന് ലാലിനും മറ്റ് നാല് പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

20-Dec-2018