കരിങ്കൊടി ഉയര്‍ത്തിയ സംഭവം; രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പിടിയില്‍

തിരുവനന്തപുരം: നൂറനാട് കുടശനാട് എന്‍.എസ്.എസ് കരയോഗ മന്ദിരത്തിലും സ്‌കുളിലും കരിങ്കൊടി ഉയർത്തിയ സംഭവത്തില്‍ കരയോഗം അംഗങ്ങളായ വിക്രമന്‍ നായര്‍, ശ്രീജിത്ത് എന്നീ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. നവംബര്‍ ഏഴിനാണ് സംഭവം നടക്കുന്നത് കരയോഗ മന്ദിരത്തിലും കൊടശിനാട് എന്‍.എസ്.എസ് ഹൈസ്‌കൂളിലും കരിങ്കൊടി ഉയര്‍ത്തുകയും ജനറല്‍ സെക്രട്ടറി ‘ജി.സുകുമാരന്‍ നായര്‍ക്ക് ആദരാജ്ഞലികള്‍’ എന്ന് എഴുതി റീത്തുവയ്ക്കുകയും ചെയ്തിരുന്നു. നേരത്തെ തിരുവനന്തപുരം മേലാംകോട് കരയോഗ മന്ദിരം കല്ലെറിഞ്ഞ് തകര്‍ത്തപ്പോഴും സുകുമാരന്‍ നായരുടെ പേരില്‍ റീത്ത് വച്ചിരുന്നു. ഇതിനെല്ലാം പിന്നിൽ ശബരിമല സ്ത്രീ പ്രവേശനത്തില്‍ എന്‍.എസ്.എസ് സ്വീകരിച്ച നിലപാടിനെ എതിർക്കുന്നവരാണെന്നാണ് എന്‍.എസ്.എസും ബി.ജെ.പിയും ആരോപിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പിടിയിലായത് ആർ എസ് എസ് പ്രവർത്തകർ തന്നെയെന്നത് പാർട്ടിക്ക് നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. കൃത്യമായപദ്ധതിയോടുകൂടി സംസ്ഥാനത്തു ഒരു സംഘർഷം ഉണ്ടാക്കി ഗെവേണ്മെന്റിനെതിരെയുള്ള സമരമായി ശബരിമല വിഷയത്തെ മാറ്റാനായിരുന്നു  ബി ജെ പി യും ആർ എസ എസ്സും ശ്രമിച്ചതെന്ന് ഇതിൽനിന്നും വ്യക്തമാക്കുകയാണ്.  

സംഭവത്തില്‍ ഇനിയും രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു.

20-Dec-2018