നിവേദനം നൽകാൻ സുരേഷ് ഗോപിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടി വയോധികൻ; തള്ളിമാറ്റി ബിജെപി പ്രവർത്തകർ

കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തിൽ അപേക്ഷ നൽകാൻ എത്തിയ ആളെ ബിജെപി പ്രവർത്തകർ പിടിച്ചുമാറ്റി.കാറിന് പിന്നാലെ ഓടി അപേക്ഷ നൽകാൻ ശ്രമിച്ച കല്ലാടംപൊയ്ക സ്വദേശി ഷാജിയെയാണ് ബിജെപി പ്രവർത്തകർ പിടിച്ച് മാറ്റിയത്.

കോട്ടയം പള്ളിക്കത്തോട് പഞ്ചായത്തിൽ കലുങ്ക് സംഗമം കഴിഞ്ഞ് സുരേഷ് ഗോപി കാറിൽ മടങ്ങുമ്പോൾ ആയിരുന്നു സംഭവം. വാഹനത്തിനടുത്തേക്ക് ഓടി എത്തിയ ഇദ്ദേഹം സുരേഷ് ഗോപി ഇരിക്കുന്ന സൈഡിലെ ഡോർ തട്ടുന്നുണ്ട്. ശേഷം വാഹനം നിർത്തി. ഇതിനിടെയാണ് പ്രവർത്തകർ ബലംപ്രയോഗിച്ച് ഇയാളെ പിന്തിരിപ്പിച്ചത്.

22-Oct-2025