തദ്ദേശ തെരഞ്ഞെടുപ്പിൽ കാലിടറി ട്വന്റി 20

തദ്ദേശ തെരഞ്ഞെടുപ്പിൽ അടിതെറ്റി ട്വന്റി 20. ഭരണമുണ്ടായിരുന്ന രണ്ട് പഞ്ചായത്തുകള്‍ക്ക് പുറമെ ഒരു ബ്ലോക്ക് പഞ്ചായത്തും നഷ്ടമായി. തിരുവാണിയൂരില്‍ ഭരണം പിടിക്കാന്‍ സാധിച്ചത് മാത്രമാണ് ആശ്വസമായത്.

ഐക്കരനാട്, കിഴക്കമ്പലം, മഴുവന്നൂർ പഞ്ചായത്തുകള്‍ നിലനിർത്താനും ട്വന്റി 20ക്ക് സാധിച്ചു. ഐക്കരനാടില്‍ എതിരില്ലാതെയും കിഴക്കമ്പലത്ത് 21 ല്‍ 20 നേടിയാണ് വിജയം.

കോർപ്പറേഷൻ പിടിച്ചെടുക്കാനുള്ള ട്വന്റി 20യുടെ ശ്രമങ്ങളൊന്നും ഏറ്റില്ലെന്നു വേണം പറയാൻ. കൈയിലുണ്ടായിരുന്ന വടവുകോട് ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്ത് ഡിവിഷനും പാർട്ടിക്ക് ഇത്തവണ നഷ്ടമായിട്ടുണ്ട്. ട്വന്റി 20ക്കെതിരെ പ്രധാന പാർട്ടികളെല്ലാം ഐക്യ മുന്നണിയായി പ്രവർത്തിച്ചതാണ് തിരിച്ചടിയായതെന്നാണ് ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിന്റെ വിശദീകരണം.

14-Dec-2025