കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു

മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഒന്നിച്ചുള്ള ചിത്രം വക്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചേവായൂർ പോലീസാണ് സുബ്രഹ്മണ്യന്റെ വീട്ടിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്.

സമൂഹത്തിൽ കലാപാഹ്വാനം നടത്താൻ ശ്രമിച്ചു എന്ന ഗുരുതരമായ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണൻ പോറ്റിയും തമ്മിൽ നിൽക്കുന്ന ചിത്രം പങ്കുവെച്ച സുബ്രഹ്മണ്യൻ, ഇരുവരും തമ്മിൽ ഇത്ര അഗാധമായ ബന്ധമുണ്ടാകാൻ കാരണമെന്താണെന്ന ക്യാപ്ഷനോടെയാണ് പോസ്റ്റിട്ടത്. എന്നാൽ ഈ ചിത്രം എഐ (AI) ഉപയോഗിച്ച് നിർമ്മിച്ചതാണെന്നും വ്യാജമാണെന്നും സിപിഎം നേതാക്കൾ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി ഉണ്ടായത്.

27-Dec-2025