യെലഹങ്കയിൽ നിന്ന് കുടിയിറക്കപ്പെട്ടവർക്ക് സൗജന്യ വീടുകളില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബംഗളൂരുവിലെ യെലഹങ്കയിൽ നിന്ന് കുടിയിറക്കപ്പെട്ടവർക്ക് സൗജന്യ വീടുകളില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. അഞ്ച് ലക്ഷം രൂപ കുടുംബങ്ങൾ അടയ്ക്കണം. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിൽ നടത്തിയ കൂടികാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം.

ബൈപ്പനഹള്ളിയിലാണ് വീടുകൾ നൽകുക. നേരത്തെ സൗജന്യ പുനരധിവാസം എന്ന തരത്തിൽ സൂചനകൾ ഉണ്ടായിരുന്നെങ്കിലും അത് തള്ളുകയാണ് മുഖ്യമന്ത്രി. 11 ലക്ഷത്തി ഇരുപതിനായിരം രൂപയാണ് ഒരു വീടിന്റെ വില. ഇതിൽ അഞ്ച് ലക്ഷം രൂപ കുടുംബങ്ങൾ നൽകണം. ജനുവരിയിൽ വീടുകൾ നൽകുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

29-Dec-2025