മറ്റത്തൂർ കൂട്ടക്കൂറുമാറ്റം; അതൃപ്തി അറിയിച്ച് മുസ്ലീം ലീഗ്
അഡ്മിൻ
കോൺഗ്രസിന് നാണക്കേടായ മറ്റത്തൂർ കൂട്ടക്കൂറുമാറ്റത്തിൽ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ്. മറ്റത്തൂർ സംഭവം കറുത്ത അധ്യായം , ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് സംഭവിച്ചത്. ബിജെപി കൂട്ടുകെട്ട് ജനാധിപത്യത്തിന് ഭൂഷണമല്ലന്നും പഞ്ചായത്ത് അംഗങ്ങൾ സ്ഥാനത്തു തുടരാൻ യോഗ്യരല്ലന്നും മുസ്ലിം ലീഗ് തൃശ്ശൂർ ജില്ലാ പ്രസിഡൻറ് സി.എ റഷീദ് ന്യൂസ് മലയാളത്തോട് . പറഞ്ഞു.
മറ്റത്തൂരിൽ കോൺഗ്രസ് ജില്ലാ നേതൃത്വം നടപടിയെടുത്തിട്ടും സംസ്ഥാന നേതാക്കൾ മൗനം തുടരുന്ന സാഹചര്യത്തിലാണ് അതിർത്തി പരസ്യമാക്കി മുസ്ലീം ലീഗ് രംഗത്ത് വരുന്നത്. വിമത നേതാവ് ടി. എൻ. ചന്ദ്രൻ രാജിവെക്കില്ലെന്ന് നിലപാട് പ്രഖ്യാപിച്ചതോടെയാണ് ലീഗിന്റെ പരസ്യ പ്രതികരണം.
കോൺഗ്രസിൽ നിന്നും രാജിവെച്ച നിലപാട് അനീതിയും ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമാണന്നാണ് ലീഗിൻ്റെ ആരോപണം. വിഷയത്തിൽ കോൺഗ്രസ് നടപടിയെടുത്തെങ്കിലും മറ്റത്തൂർ ഒരു കറുത്ത അദ്ധ്യായമായി തുടരുമെന്ന് ലീഗ് തൃശ്ശൂർ ജില്ലാ പ്രസിഡൻറ് .
അതേസമയം ചൊവ്വന്നൂരിൽ എസ്ഡിപിഐ പിന്തുണയിൽ കോൺഗ്രസ് സംഘം പഞ്ചായത്ത് പ്രസിഡണ്ടായ സംഭവത്തിൽ തനിക്ക് പങ്കില്ലെന്നാണ് നടപടി നേരിട്ട ഡിസിസി എക്സിക്യൂട്ടീവ് അംഗം വർഗീസ് ചൊവ്വന്നൂർ പറയുന്നത്. തെരഞ്ഞെടുപ്പിലോ സ്ഥാനാർത്ഥി നിർണയത്തിലോ ഒരു ഘട്ടത്തിലും തന്നെ കാര്യങ്ങൾ പാർട്ടി അറിയിച്ചിരുന്നില്ല. അച്ചടക്ക നടപടിയെന്ന പേരിൽ പുറത്താക്കിയത് ഒരു വിശദീകരണം പോലും ചോദിക്കാതെയാണെന്നും വർഗീസ് വ്യക്തമാക്കി.