വീടിനുള്ളില്‍ തന്നെ ഇലക്കറികള്‍ വളര്‍ത്തുന്ന വിദ്യ
അഡ്മിൻ
ഇപ്പോള്‍ പൊതുവേ പല വാട്സ് അപ്പ് വീഡിയോകളിലും പ്രചരിച്ചു വരുന്ന ഒന്നുണ്ട്, വീടിനുള്ളില്‍ തന്നെ ഇലക്കറികള്‍ വളര്‍ത്തുന്ന വിദ്യ. നാം സാധാരണ പറമ്പിലോ ചട്ടിയിലോ വളര്‍ത്തുന്നതു പോലെ മണ്ണിലല്ല, ഇതു വളര്‍ത്തുന്നത്. ഇതിനാല്‍ തന്നെ ഇവയുടെ വേരടക്കം ഭക്ഷ്യയോഗ്യവുമാണ്. മൈക്രോഗ്രീനുകള്‍ വളര്‍ത്താന്‍ ഏറെ എളുപ്പമാണ്. കടല, ചെറുപയര്‍, ഉലുവ, ഗോതമ്പ്, പയര്‍, കടുക്, ചീരവിത്ത്, ഗോതമ്പ് തുടങ്ങിയ എന്തും ഇതേ രീതിയില്‍ കൃഷി ചെയ്യാം. ഉണ്ടാക്കാാന്‍ ഏറെ എളുപ്പവുമാണ്. സാധാരണ ഇത്തരം ഭക്ഷണ വസ്തുക്കളില്‍ നിന്നും കിട്ടുന്ന പോഷകങ്ങളുടെ 40 ഇരട്ടിയോളം ഇവ ഉപയോഗിച്ചു തയ്യാറാക്കുന്ന മൈക്രോഗ്രീനുകളില്‍ നിന്നും ലഭിയ്ക്കുമെന്നതാണ് വാസ്തവം. 1980ല്‍ കാലിഫോര്‍ണിയയിലെ റസ്റ്റോറന്റിലാണ് ഇത്തരം മൈക്രോഗ്രീനുകള്‍ കൊണ്ടുള്ള സാലഡുകള്‍ ഉപയോഗിച്ചത്.
ഇവയുണ്ടാക്കുവാനും വളരെ എളുപ്പമാണ്
ഇവയുണ്ടാക്കുവാനും വളരെ എളുപ്പമാണ്. വീടിനുള്ളില്‍ തന്നെ സൂര്യപ്രകാശം ഒരു വിധം ലഭിയ്ക്കുന്ന ഇടത്ത് വളരെ എളുപ്പത്തില്‍ വളര്‍ത്താവുന്നതാണ് ഇത്. ഇത് സാധാരണ രീതിയില്‍ മുളപ്പിയ്ക്കുക. അതായത് കുതിര്‍ത്തി നനവുള്ള തുണിയില്‍ കെട്ടി വച്ചാല്‍ ഇതു മുളയ്ക്കും. ചിലപ്പോള്‍ തുണിയില്‍ കെട്ടിവയ്ക്കാതെയും. ഇതിനെയാണ്, അതായത് മുള വരുന്നതിനെയാണ് സ്പ്രൗട്ട്സ് എന്നു പറയുന്നത്. ഇതു വേവിച്ചു കഴിയ്ക്കുന്നതു സാധാരണയാണ്. പോഷകങ്ങള്‍ ഏറെയുണ്ട്.
ഈ സ്പ്രൗട്ട്സ് അല്പം കൂടി വളര്‍ത്തി
ഈ സ്പ്രൗട്ട്സ് അല്പം കൂടി വളര്‍ത്തി ഇലകള്‍ വരുന്ന അവസ്ഥയാണ് മൈക്രോഗ്രീന്‍സ്. ഇവ 5-10 ദിവസം വരെ വളര്ച്ചുള്ളവയാണ്. ഇതിന്റെ വളര്‍ച്ച 15-20 ദിവസം വരെയായാല്‍ ഇതിനെ ബേബി ഗ്രീന്‍സ് എന്നാണ് പറയുക. ഇതിന് 1-2 മാസം വരെ വളര്‍ച്ചയായാല്‍ ഇത് അഡല്‍ട്ട് ഗ്രീന്‍സ് ആയി. അതായത് ചെടി എന്നു വിശേഷിപ്പിയ്ക്കാവുന്നത്. ഒരു ചെടിയുടെ ഈ നാല് അവസ്ഥകളില്‍ നമുക്ക് ഏറ്റവും കൂടുതല്‍ ആന്റിഓക്സിഡന്റുകളും പോഷകങ്ങളുമെല്ലാം ലഭിയ്ക്കുന്ന സ്റ്റേജാണ് മൈക്രോഗ്രീന്‍സ്. കാരണം വളര്‍ന്നു കൊണ്ടിരിയ്ക്കുന്ന അവസ്ഥയിലാണ് വളര്‍ച്ച പൂര്‍ത്തിയാക്കാന്‍ വേണ്ട പോഷകങ്ങള്‍ ഇതില്‍ കൂടുതലുണ്ടാകുന്നത്. പ്രത്യേകിച്ചും ഇതു വെയിര്‍ കൊള്ളുമ്പോള്‍.
ഒരു ട്രേ, അല്പം ടിഷ്യൂ പേപ്പര്‍
ഇതു തയ്യാറാക്കാന്‍ ഒരു ട്രേ, അല്പം ടിഷ്യൂ പേപ്പര്‍ എന്നിവ മതിയാകും. ടിഷ്യൂ പേപ്പര്‍ മൂന്നു ലെയര്‍ വേണം. കാരണം നനവു നില്ക്കാന്. ടിഷ്യൂ പേപ്പര്‍ ട്രേയുടെ അടിയില്‍ മൂന്നു ലെയറായി വിരിച്ച് ഇതില്‍ വെള്ളം തളിയ്ക്കുക. നനവു വേണം. ഇതില്‍ കട്ടി കുറഞ്ഞ ലെയറായി മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ നിരത്തിയിടുക. ന്യൂസ് പേപ്പറോ നനവുള്ള ചാക്കോ ടിഷ്യൂവിന് പകരം ഉപയോഗിയ്ക്കാം. നനവു വേണം എന്നു മാത്രം. ഇത് സൂര്യപ്രകാശം കിട്ടുന്നിടത്തു വയ്ക്കാം. ആദ്യത്തെ 10 ദിവസം നല്ലതു പോലെ വെയില് കൊള്ളിയ്ക്കുക. എന്നാല്‍ വെള്ളം മുഴുവന്‍ വറ്റി ഉണങ്ങിപ്പോകരുത്. പകുതി ദിവസം നല്ല സൂര്യപ്രകാശം കൊള്ളിച്ചാല്‍ മതിയാകും. പിന്നീട് ജനലരികിലോ മറ്റോ വയ്ക്കാം. ഇതിലേയ്ക്കു ദിവസവും മൂന്നു നേരവും വെളളം സ്േ്രപ ചെയ്യണം. നനവും സൂര്യപ്രകാശവും ഉണ്ടെങ്കിലേ ഇതു വളരൂ. ഇതില്‍ ഇലകള്‍ വന്നു തുടങ്ങുന്ന ഘട്ടത്തില്‍ ഇത് മുറിച്ചെടുത്ത് ഉപയോഗിയ്ക്കാം. സാലഡാക്കി കഴിച്ചാല്‍ ഏറെ നല്ലതാണ്. ആദ്യത്തെ 10 ദിവസം ധാരാളം വെള്ളമുണ്ടാകും. 8 മാസം പ്രായമുള്ള കുട്ടികള്‍ക്ക് അരച്ചു ഭക്ഷണത്തില്‍ തുടങ്ങി പ്രായമായവര്‍ക്കു വരെ ഇതു കഴിയ്ക്കാം.
ഇത്തരം മൈക്രോഗ്രീന്‍സില്‍ അയേണ്‍, ഫോളിക് ആസിഡ്, സിങ്ക്, മഗ്നീഷ്യം, ഫോളിക് ആസിഡ് എന്നിവയെല്ലാം ഇതിലുണ്ട്. ഇതിന്റെ കലോറി തീരെ കുറവാണ്. ഇതിനാല്‍ തന്നെ പ്രമേഹ രോഗികള്‍ക്കും അമിത വണ്ണമുള്ളവര്‍ക്കും ഇതു കഴിയ്ക്കാം. കൊളസ്ട്രോള്‍ നിയന്ത്രിയ്ക്കുവാന്‍ ഏറെ നല്ലതാണ് ഇത്. പ്രത്യേകിച്ചും ഉലുവ കൊണ്ടുള്ള മൈക്രോഗ്രീന്‍സ് പ്രമേഹ രോഗികള്‍ക്കു നല്ലതാണ്.
15-Apr-2020
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ