നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് അമേരിക്കയിലാണ്.
അഡ്മിൻ
കോവിഡ് മരണനിരക്കില്‍ ഇറ്റലിയെ മറികടന്ന് ഇന്ത്യ. ഇതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ പേര് കോവിഡ് ബാധിതരായി മരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തായി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 779 പേരാണ് മരണപ്പെട്ടത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 35,747 ആയി. ഇറ്റലിയില്‍ ഇതുവരെ 35,132 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് അമേരിക്കയിലാണ്. ഇതുവരെ അമേരിക്കയില്‍ കോവിഡ് ബാധിതരായി മരിച്ചത് 1,52,070 പേരാണ്. ബ്രസീല്‍- 91,263, യുകെ- 46,084, മെക്സിക്കോ-46000 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ മരണനിരക്ക്.
നിലവില്‍ 5.45ലക്ഷം കോവിഡ് രോഗികളാണ് ഇന്ത്യയിലുള്ളത്. 10.57 ലക്ഷം പേര് ഇന്ത്യയില്‍ ഇതുവരെ കോവിഡ് രോഗമുക്തരായിട്ടുണ്ട്. വെള്ളിയാഴ്ച 55000 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 1.38 ലക്ഷം കടന്നു.