ആർഎസ്എസ് ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് ക്ഷേത്രപൂജാരിയ്ക്ക് നേരെ ആർഎസ്എസ് ഭീഷണി

ശ്രീവരാഹം ലക്ഷ്മി വരാഹമൂർത്തി ക്ഷേത്രത്തിലെ പ്രധാന പൂജാരിയ്ക്ക് നേരെയാണ് സംഘപരിവാർ സോഷ്യൽ മീഡിയ വഴി ഭീഷണി ഉയർത്തിയിരിക്കുന്നത്. ആശുപത്രി പണിയേണ്ട സമയത്ത് അമ്പലം പണിയുന്ന ലോകത്തെ ഏക രാജ്യം എന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിനാണ് ഭീഷണി.   ശ്രീവരാഹത്തെ ക്രിമിനൽ സംഘാംഗങ്ങളായ RSS കാരാണ് സോഷ്യൽ മീഡിയ വഴി പൂജാരിയെ ഭീഷണിപെടുത്തുന്നത്. പോസ്റ്റിട്ട രാകേഷ് ഡി വൈ എഫ് ഐ നേതാവ് മനോജിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും, ആംബുലൻസ് അടിച്ച് തകർത്ത കേസിലും പ്രതിയാണ്. ആർഎസ്എസ് ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് ക്ഷേത്രപൂജാരിയ്ക്ക് നേരെ ആർഎസ്എസ് ഭീഷണി ഉയർത്തുന്നത്. ദേവസ്വം ബോർഡ് ക്ഷേത്രമായ ശ്രീ ലക്ഷ്മി വരാഹമൂർത്തി ക്ഷേത്രത്തിലെ പൂജാരിയായ കേശവൻ പോറ്റിയ്ക്കെതിരായ ആർഎസ്എസ് ഭീഷണിയ്ക്കെതിരെ വിശാസികൾക്കിടയിലും നാട്ടുകാർക്കിടയിലും അമർഷവും ആശങ്കയും ഉയരുകയാണ്.  പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ഗൂഡാലോചനയാണ് ഇതെന്ന് നാട്ടുകാർ പറയുന്നു. പോസ്റ്റ് ഇട്ടവർക്കെതിരെ നിയമനടപടി എടുക്കണമെന്നാണ് അവരുടെ ആവശ്യം. 

08-Aug-2020