മഹാരാഷ്‌ട്രയിൽ കേസുകൾ 12 ലക്ഷം കടന്നു
അഡ്മിൻ
രാജ്യത്ത് കോവിഡ് കേസുകൾ 55 ലക്ഷത്തോടടുത്തു. കോവിഡ് മരണം 87500 ലേറെയായി. 24 മണിക്കൂറിനിടെ 92,605 രോഗികള്‍.1133 മരണം. നിലവിൽ 10,10,824 പേർ ചികിത്സയിലുണ്ട്. 43,03,044 പേർ രോഗമുക്തരായി. രോഗമുക്തരിൽ 60 ശതമാനവും മഹാരാഷ്ട്ര, കർണാടക, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, തമിഴ്‌നാട് എന്നീ അഞ്ചു സംസ്ഥാനങ്ങളിൽനിന്നാണ്.
രോഗികളായത് 32,238 അർധസൈനികര്‍. അർധസൈനിക വിഭാഗത്തിലെ 32,238 പേർക്ക് ഇതുവരെ കോവിഡ് ബാധിച്ചതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്‌സഭയിൽ പറഞ്ഞു. കൂടുതൽ രോഗബാധ സിആർപിഎഫുകാർക്കാണ് 9,158 പേർ. ബിഎസ്‌എഫിലെ 8,934 പേർക്കും സിഐഎസ്‌എഫിലെ 5,544പേര്‍ രോഗികളായി.
●ബിജെപി എംഎൽഎയും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ സുധീർ മുങ്കൻതിവാറിന് (58)കോവിഡ്
●ബോളിവുഡ് നടി മലൈക്ക അറോറയ്‌ക്ക് രോഗമുക്തി
●മഹാരാഷ്‌ട്രയിൽ കേസുകൾ 12 ലക്ഷം കടന്നു
●കർണാടകയിൽ കോവിഡ് മരണം 8000 കടന്നു. യുപിയിൽ മരണം അയ്യായിരത്തിലേറെ
21-Sep-2020
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ