തദ്ദേശ തെരഞ്ഞെടുപ്പ്: കൊച്ചി കോർപ്പറേഷനിലെ 56 സീറ്റുകളിൽ സി.പി.ഐ.എം സ്ഥാനാർത്ഥികൾ

സംസ്ഥാനത്തെ തദ്ദേശതെരഞ്ഞെടുപ്പിൽ കൊച്ചി കോർപ്പറേഷനിലെ സീറ്റ് വിഭജനം പൂർത്തിയാക്കി ഇടത് മുന്നണി മത്സരരംഗത്ത് സജീവമാകുന്നു. കൊച്ചി കോർപ്പറേഷനില്‍ 56 സീറ്റുകളിലാവും സി.പി.ഐ.എം സ്ഥാനാർത്ഥികൾ മത്സരിക്കുക.

സി.പി.ഐ എട്ട് സീറ്റിലും കേരള കോൺ​ഗ്രസ് മാണി വിഭാ​ഗം മൂന്ന് സീറ്റുകളിലും മത്സരിക്കും. എൻ.സി.പിയും ജനതാദളും രണ്ട് സീറ്റുകളിൽ വീതം മത്സരിക്കും. കോൺ​ഗ്രസ് എസ്, സി.പി.ഐ.എം.എൽ റെഡ് ഫ്ലാ​ഗ്, ഐ.എൻ.എൽ എന്നീ പാ‍ർട്ടികൾ ഒരോ സീറ്റിലും മത്സരിക്കാനാണ് ധാരണയായത്.

അതേസമയം സി.പിഐ..എം ജില്ല സെക്രട്ടറിയേറ്റ് അ൦ഗ൦ എം. അനിൽകുമാർ എളമക്കര നോ൪ത്തിൽ നിന്ന് മത്സരിക്കു൦.

21-Nov-2020