കോണ്‍ഗ്രസ് കര്‍ണാടക അധ്യക്ഷൻ ഡി. കെ ശിവകുമാറിന് സി.ബി.ഐ സമന്‍സ്

അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് സി.ബി.ഐയില്‍ നിന്ന് സമന്‍സ് ലഭിച്ചതായി കോണ്‍ഗ്രസ് കര്‍ണാടക അധ്യക്ഷൻ ഡി. കെ ശിവകുമാര്‍. നവംബര്‍ 25 ന് അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരാകുമെന്ന് അദ്ദേഹം അറിയിച്ചു.

ഒക്ടോബര്‍ 5 ന് സി.ബി.ഐ കര്‍ണാടക, ദില്ലി, മുംബൈ എന്നിവയുള്‍പ്പെടെ 14 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. 57 ലക്ഷം രൂപ, സ്വത്ത് രേഖകള്‍, ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് തുടങ്ങിയ നിരവധി രേഖകളും റെയ്ഡില്‍ കണ്ടെത്തിയെന്നും അന്വേഷണം തുടരുകയാണെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കിയിരുന്നു.

22-Nov-2020