നവവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

നമ്മെ കൂടുതൽ ദൃഢമാക്കിയ വർഷമാണ്‌ കടന്നുപോയതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നവവത്സരാശംസകൾ നേർന്ന്‌ പറഞ്ഞു.മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികൾ നിറഞ്ഞ ഒരു വർഷമാണ് കടന്നുപോയത്. പ്രിയപ്പെട്ടവരുടെ വേർപാട്‌, സാമ്പത്തിക പ്രയാസം, സാമൂഹ്യ ജീവിതത്തിനേറ്റ വിലക്ക്‌ തുടങ്ങി ദുസ്സഹമായ നിരവധി അനുഭവങ്ങൾ നമുക്ക്‌ നേരിടേണ്ടി വന്നു.

ഇവയെല്ലാം അസാമാന്യമായ ആത്മധൈര്യത്തോടെയും ഒത്തൊരുമയോടെയും ഉത്തരവാദിത്തത്തോടെയും നാം മറികടന്നു.ആഘോഷത്തിന്റെ വേളയാണെങ്കിലും കോവിഡ് വ്യാപനത്തിന്റെ സാഹചര്യം പരിഗണിച്ച് എല്ലാവരും സ്വയം നിയന്ത്രിക്കാൻ തയ്യാറാകണം.

ഇതുവരെ എല്ലാവരും പ്രദർശിപ്പിച്ച കരുതലും ഉത്തരവാദിത്തബോധവുമാണ് ഈ മഹാമാരിയെ മികച്ച രീതിയിൽ പ്രതിരോധിക്കാൻ കേരളത്തിന്‌ സഹായകരമായത്. അതിനിയും തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

01-Jan-2021