പാർലമെന്ററി, ജനാധിപത്യ സംവിധാനങ്ങളെയാകെ കേന്ദ്ര സർക്കാർ തകർത്തെറിയുന്നു: എം.എ ബേബി

കോവിഡ്‌ മഹാമാരിക്കൊപ്പം മോഡിയെയും നേരിടേണ്ട ഗതികേടിലാണ് ജനങ്ങളെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. എസ്‌എഫ്‌ഐ അമ്പതാം വാർഷികത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർലമെന്ററി, ജനാധിപത്യ സംവിധാനങ്ങളെയാകെ കേന്ദ്ര സർക്കാർ തകർത്തെറിയുകയാണ്‌.

കൊടും ശൈത്യത്തെയും അവഗണിച്ച്‌‌ ഡൽഹിയിൽ കർഷകർ സമരം ചെയ്യുന്നു‌. കാർഷിക ബില്ലുകൾ ചർച്ചചെയ്യാൻ പ്രത്യേക സഭാസമ്മേളനം വിളിക്കണമെന്നാണ്‌ കർഷകരുടെ ആവശ്യം‌. എന്നാൽ, പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം തന്നെ വേണ്ടെന്നുവച്ചിരിക്കുകയാണ്‌ കേന്ദ്രമെന്നും എം എ ബേബി പറഞ്ഞു.

01-Jan-2021