മുഖ്യമന്ത്രി പദം; ഉമ്മന്‍ചാണ്ടിയെ തള്ളി ചെന്നിത്തല

യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിപദം പങ്കുവയ്ക്കുമെന്ന അഭ്യൂഹം തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓരോ ടേം വീതം താനും ഉമ്മൻചാണ്ടിയും മുഖ്യമന്ത്രി പദം വീതം വയ്ക്കുമെന്ന പ്രചരണം മാധ്യമസൃഷ്ടി മാത്രമാണെന്നും ഇത്തരത്തിൽ ചർച്ചകളൊന്നും കോൺഗ്രസിൽ നടന്നിട്ടില്ലെന്നും ഡൽഹിയിൽ സോണിയ ഗാന്ധിയുമായി ചർച്ചയ്ക്ക് എത്തിയ ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫ് ഒറ്റക്കെട്ടാണെന്നും അന്തരീക്ഷത്തിൽ ചില പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. നിയമസഭാതെരെഞ്ഞടുപ്പിൽ വേണ്ട തയ്യാറെടുപ്പുകളെക്കുറിച്ചും നേതൃനിരയിലെ മാറ്റങ്ങളെക്കുറിച്ചും ഡിസിസി പുനസംഘടനയെക്കുറിച്ചുമെല്ലാം ഉമ്മൻചാണ്ടിയും മുല്ലപ്പള്ളിയും ചെന്നിത്തലയും കെ.സി.വേണുഗോപാലുമടങ്ങുന്ന സംഘം സോണിയ ഗാന്ധിയുമായി ചർച്ച നടത്തും. നേതൃനിരയിൽ പുനക്രമീകരണം നടത്തി ഉമ്മൻചാണ്ടിയെ മുന്നോട്ടു കൊണ്ടുവരണമെന്ന ഘടകകക്ഷികളുടെ ആവശ്യം ഹൈക്കമാൻഡ് പരിഗണിക്കും.

18-Jan-2021