കെ സുരേന്ദ്രനെതിരെ വിമർശനവുമായി പി.പി മുകുന്ദൻ

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ വിമർശനവുമായി മുൻ അധ്യക്ഷൻ പി.പി മുകുന്ദൻ. ഒറ്റയാൾ നേതൃത്വം ബി.ജെ.പിക്ക് ഗുണം ചെയ്യില്ലെന്നും പഴയ ആളുകളുടെ കൂടി അഭിപ്രായം തേടാൻ നേതൃത്വം തയ്യാറാകണം. പാർട്ടിയുമായി ബന്ധമില്ലാത്ത ആളാണ് മുകുന്ദൻ എന്ന സുരേന്ദ്രന്‍റെ പരാമർശം മാനസിക വിഷമം ഉണ്ടാക്കിയെന്നും അദ്ദേഹം പറയുന്നു.

പറഞ്ഞ പ്രസ്താവന തിരുത്താൻ സുരേന്ദ്രൻ തയ്യാറാവണം. അല്ലങ്കിൽ വിനാശ കാലേ വിപരീത ബുദ്ധി എന്ന് മാത്രമേ പറയാനുള്ളു. സുരേന്ദ്രനെ പാർട്ടിയിൽ കൊണ്ടു വന്നത് താനാണ്. സുരേന്ദ്രന് ഗുരുത്വം ആവശ്യമാണെന്നും പി. പി മുകുന്ദൻ പറഞ്ഞു. മൂക്കാതെ പഴുത്തതാണ് ശോഭ സുരേന്ദ്രന്‍റെ പ്രശ്നം. വരുന്ന ആറു മാസം നിശബ്ദയായിരിക്കാൻ താൻ ശോഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാര്യങ്ങൾ സംസാരിച്ചു പരിഹരിക്കാൻ നേതൃത്വവും തയ്യാറാകണമെന്നും മുകുന്ദന്‍ പറയുന്നു.

04-Feb-2021