സംസ്ഥാന ബജറ്റ്; പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ
അഡ്മിൻ
കേരള ഭരണത്തില്‍ ജനാധിപത്യവല്‍കരണം നടപ്പാക്കുന്നതിന്റെ സൂചനയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയമെന്ന് ബജറ്റ് അവതരിപ്പിച്ചു ധനമന്ത്രി ബാലഗോപാല്‍ പറഞ്ഞു. രാഷ്ട്രീയ കുതിരക്കച്ചവടത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കുന്നതില്‍ ഇടതുപക്ഷത്തിന്റെ പങ്ക് വലുതായിരുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം കൂടി വന്നപ്പോള്‍ ഒന്നാം ഇടതുമുന്നണി സര്‍ക്കാര്‍ നേരിട്ടത് വലിയ പ്രതിസന്ധികളായിരുന്നു അതെല്ലാം മറികടന്നുള്ള വിജയമാണ് പിണറായി നേടിയതെന്ന് ബാലഗോപാല്‍ പറയുന്നു.
ആദ്യ സര്‍ക്കാര്‍ പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കി. പുതിയ സര്‍ക്കാരും പ്രകടനപത്രികയിലെ കാര്യങ്ങള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. കോവിഡ്-19 സംസ്ഥാനത്തിന്റെ പൊതുവരുമാനത്തെ ബാധിച്ചെന്ന് ധനമന്ത്രി. ജിഎസ്ടി വിഹിതം അനുവദിക്കുന്നതിലുണ്ടായ കാലതാമസവും വിനയായി. ഓരോ ധനകാര്യ കമ്മിഷനുകള്‍ വരുമ്പോഴും കേരളത്തിനുള്ള കേന്ദ്ര വിഹിതം കുറയുകയാണെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി.20000 കോടിയുടെ പ്രത്യേക കോവിഡ്-19 പാക്കേജും പ്രഖ്യാപിച്ചു. 2800 കോടി രോഗ പ്രതിരോധത്തിനാണ്. 8000 കോടി ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുമെന്നും ബാലഗോപാല്‍ പ്രഖ്യാപിച്ചു.
ബജറ്റ്: പ്രധാന പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ
* ഡീസല്‍ ബസുകള്‍ സി എന്‍ ജിയിലേക്ക് മാറാന്‍ അമ്പത് കോടി.
* മഹാത്മ ഗാന്ധി സര്‍വകലാശാലയില്‍ മാര്‍ ക്രിസോസ്റ്റം ചെയര്‍ സ്ഥാപിക്കാന്‍ 50 ലക്ഷം.
* ബാലകൃഷ്‌ണപിളളയ്‌ക്ക് കൊട്ടാരക്കരയില്‍ സ്‌മാരകം നിര്‍മ്മിക്കാന്‍ രണ്ട് കോടി രൂപ.
* കെ ആര്‍ ഗൗരിയമ്മയ്‌ക്ക് ഉചിതമായ സ്‌മാരകം നിര്‍മ്മിക്കാന്‍ രണ്ട് കോടി രൂപ.
* ടൂറിസം മേഖലയ്‌ക്ക് പുനരുജ്ജീവന പദ്ധതിയ്‌ക്ക് 30 കോടി രൂപ.
* 100 പേര്‍ക്ക് പത്ത് ലക്ഷം വീതം സംരംഭക സഹായം.
* കാര്‍ഷിക ഉത്പന വിപണന കേന്ദ്രത്തിനായി പത്ത് കോടി രൂപ.
* കൊല്ലത്ത് ബയോ ഡൈവേഴ്‌സിറ്റി ടൂറിസം സര്‍ക്യൂട്ട്.
* ടൂറിസം മാര്‍ക്കറ്റിംഗിന് 50 കോടി രൂപ.
* ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് പത്ത് കോടി രൂപ.
*. റേഷന്‍ കടകള്‍ നവീകരിക്കാന്‍ പദ്ധതി
* തീരദേശ ഹൈവേ സമയബന്ധിതമായി പൂര്‍ത്തിയാക്കും.
* പാല്‍ മൂല്യവര്‍ദ്ധിത ഉത്പനങ്ങള്‍ക്കായി ഫാക്‌ടറി.
*കൃഷി ഭവനുകള്‍ സ്‌മാര്‍ട്ടാക്കും.
* റബര്‍ കര്‍ഷകരുടെ കുടിശിക കൊടുത്തു തീര്‍ക്കും.
* ജലാശയങ്ങളിലെ മണ്ണും മാലിന്യവും നീക്കും.
* മത്സ്യസംസ്‌കരണത്തിന് അഞ്ച് കോടി.
* നദികള്‍ക്കായുളള പ്രത്യേക പാക്കേജിന് 50 കോടി.
* ഓക്‌സിജന്‍ ഉത്പാദനം കൂട്ടാന്‍ പുതിയ പ്ലാന്‍റ്.
* കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് പത്ത് കോടി വായ്‌പ.
* അഞ്ച് അഗ്രോ പാര്‍ക്കുകള്‍ തുടങ്ങാന്‍ പത്ത് കോടി രൂപ.
* പീഡിയാട്രിക് ഐ സി യു വാര്‍ഡുകള്‍ കൂട്ടും.
* കൊവിഡ് മൂന്നാംതരംഗം നേരിടാന്‍ നടപടികള്‍ തുടങ്ങി.
* കുട്ടികള്‍ക്കുളള അടിയന്തര ചികിത്സ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും.
* എല്ലാ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍.
* കാര്‍ഷിക മേഖലയ്‌ക്ക് രണ്ടായിരം കോടി രൂപയുടെ വായ്‌പ.
* ദീര്‍ഘകാല അടിസ്ഥാനത്തില്‍ തീരസംരക്ഷണ നടപടി.
* പകര്‍ച്ചവ്യാധികള്‍ക്ക് മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക ബ്ലോക്ക്.
* സാമ്പത്തിക പുനരുജ്ജീവന പദ്ധതി നടപ്പാക്കും.
*എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കും.
* വാക്‌സിന്‍ ഗവേഷണ കേന്ദ്രം തുടങ്ങാന്‍ 10 കോടി രൂപ.
* 18 വയസിന് മുകളിലുളളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ആയിരം കോടി.
* 8,000 കോടി രൂപ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കും.
* 20,000 കോടിയുടെ രണ്ടാം കൊവിഡ് സാമ്പത്തിക പാക്കേജ്.
04-Jun-2021
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ