ബജറ്റിൽ കേന്ദ്രസര്‍കാരിനും ബി.ജെ.പിക്കും എതിരെ രൂക്ഷ വിമര്‍ശനം
അഡ്മിൻ
സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച രണ്ടാം ഇടതുമുന്നണി സര്‍കാരിന്റെ ആദ്യ ബജറ്റില്‍ കേന്ദ്രസര്‍കാരിനും ബി ജെ പിക്കും വിമര്‍ശനം. വാക്‌സിന്‍ നയത്തിലും നികുതി വിഹിതം നല്‍കുന്നതുമായും ബന്ധപ്പെട്ടാണ് ബജെറ്റില്‍ ധനമന്ത്രി വിമര്‍ശനം ഉന്നയിച്ചത്. കേന്ദ്രസര്‍കാരിന്റെ വാക്‌സിന്‍ നയം കോര്‍പറേറ്റ് കൊള്ളക്ക് കാരണമായെന്ന് ധനമന്ത്രി പറഞ്ഞു.
കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സമയത്തും നികുതിവിഹിതം നല്‍കാതെ കേന്ദ്രം ബുദ്ധിമുട്ടിക്കുകയാണ്. ഓരോ വര്‍ഷം കഴിയുമ്ബോഴും കേരളത്തിന്റെ നികുതി വിഹിതത്തില്‍ കുറവുണ്ടാവുകയാണ്. കോവിഡ് മൂലം സാമ്ബത്തിക പ്രതിസന്ധി അനുഭവിക്കുന്ന സംസ്ഥാനത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് കേന്ദ്രസര്‍കാരിന്റെ നടപടികളെന്നാണ് ധനമന്ത്രിയുടെ വിമര്‍ശനം.
ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തില്‍ തന്നെ കേന്ദ്ര അന്വേഷണ ഏജന്‍സികളെയും ധനമന്ത്രി അതിരൂക്ഷമായി വിമര്‍ശിച്ചു. ഒന്നാം ഇടതു സര്‍കാരിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന സമീപനമാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സ്വീകരിച്ചതെന്ന് ധനമന്ത്രി വ്യക്തമാക്കി.