ബി.ജെ.പിയുടെ കോര്‍ കമ്മിറ്റി യോഗം തടഞ്ഞ് പൊലീസ്

ബിജെപിയുടെ കോർ കമ്മിറ്റി യോഗം പൊലീസ് തടഞ്ഞു. കോർ കമ്മിറ്റി യോഗം നടക്കാനിരുന്ന കൊച്ചിയിലെ ബിടിഎച്ച് ഹോട്ടലിന് പൊലീസ് നോട്ടീസ് നൽകി. ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് യോഗങ്ങൾ ഹോട്ടലിൽ നടത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

കൊടകര കുഴൽപ്പണക്കേസിലെ അന്വേഷണം സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിലേക്കും സുരേന്ദ്രന്റെ മകനിലേക്കും നീളുന്ന സാഹചര്യത്തിൽ ഇന്ന് നടക്കാനിരുന്ന കോർ കമ്മിറ്റി യോഗം നിർണായകമായിരുന്നു. എന്നാൽ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടവരിൽ നിന്ന് ഇത് പ്രതീക്ഷിച്ചതാണെന്ന് കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സിപി രാധാകൃഷ്ണൻ പ്രതികരിച്ചു.

06-Jun-2021