തെരഞ്ഞെടുപ്പ് കോഴ; കെ. സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതിയുടെ അനുമതി

സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബിഎസ്പി സ്ഥാനാര്‍ഥി കെ സുന്ദരയ്ക്ക് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസെടുക്കാന്‍ അനുമതി. കാസര്‍കോട് ജ്യൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കെ. സുരേന്ദ്രന് പുറമെ രണ്ട് പ്രാദേശിക നേതാക്കള്‍ക്കെതിരെയും കേസെടുക്കാനാണ് കോടതി അനുമതി നല്‍കിയത്.

മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ത്ഥി വി. വി രമേശന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. സ്ഥാനാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി, തടങ്കലില്‍വച്ചു, പണം നല്‍കി സ്വാധീനിച്ചു തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമായിരിക്കും കേസെടുക്കുക. ഐപിസി സെക്ഷന്‍ 171 ബി വകുപ്പ് പ്രകാരം കേസെടുക്കാമെന്ന് കോടതി അറിയിച്ചതായി വി. വി രമേശന്റെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

07-Jun-2021