അംഗീകൃത പ്രീ പ്രൈമറി വിഭാഗത്തിലെ അധ്യാപകർക്കും ആയമാര്‍ക്കും ഓണറേറിയം നല്‍കും: മന്ത്രി ശിവന്‍കുട്ടി

കേരള സര്‍ക്കാര്‍ സ്കൂളുകളോടനുബന്ധിച്ച്‌ അദ്ധ്യാപക രക്ഷകര്‍ത്താ സമിതികളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗീകൃത പ്രീ പ്രൈമറി വിഭാഗത്തിലെ അദ്ധ്യാപകർക്കും ആയമാര്‍ക്കും ഓണറേറിയം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി.

അതേസമയം സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ സംസ്ഥാനത്ത് പുതുതായി പ്രീ പ്രൈമറി ആരംഭിക്കുവാന് പാടില്ല എന്ന നിര്‍ദ്ദേശം നിലനിൽക്കുന്നതിനാലാണ് 2012ന് ശേഷം ആരംഭിച്ച പ്രീപ്രൈമറി അധ്യാപകർക്കും ആയമാര്‍ക്കും ഓണറേറിയം നല്കാന്‍ കഴിയാത്തതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.നിലവില്‍ 2012ന് ശേഷം ആരംഭിച്ച ഗവ. പ്രീപ്രൈമറി സ്കൂളുകളിലെ 2267 ടീച്ചര്‍മാര്‍ക്കും 1097 ആയമാര്‍ക്കും 1000 രൂപ വര്‍ദ്ധിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍ ഉത്തരവില്‍ എയ്ഡഡ് സ്കൂളുകളോട് അനുബന്ധിച്ച്‌ പ്രവര്‍ത്തിക്കുന്ന പ്രീ പ്രൈമറി വിഭാഗത്തെ സംബന്ധിച്ച്‌ പരാമര്‍ശിച്ചിട്ടില്ല. അതുസംബന്ധിച്ച്‌ വിദ്യാഭ്യാസ വകുപ്പ് സമര്‍പ്പിച്ച ഫയല്‍ ധനകാര്യ വകുപ്പിന്റെ പരിശോധനയിലാണ്.

08-Jun-2021