പ്രധാനമന്ത്രിക്ക് താടി വടിക്കാൻ 100 രൂപ മണി ഓർഡർ അയച്ച് ചായക്കടക്കാരൻ
അഡ്മിൻ
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താടി വടിക്കാന്‍ ചായക്കടക്കാരൻ 100 രൂപ മണി ഓര്‍ഡര്‍ അയച്ചു. മഹാരാഷ്ട്രയിലെ ബരാമതിയിലുള്ള ചായക്കടക്കാരനാണ് രൂപ അയച്ചത്.
ലോക്ഡൗണ്‍ കാരണം അസംഘടിത മേഖല തകർച്ചയിൽ എത്തിയതിനെ തുടർന്നാണ് പ്രതിഷേധമെന്ന രീതിയിൽ അനില്‍ മോറെ എന്ന ചായക്കടക്കാരന്‍ 100 രൂപ പ്രധാനമന്ത്രിക്ക് അയച്ചത്. ഇന്ദാപൂര്‍ റോഡിലെ സ്വകാര്യ ആശുപത്രിക്ക് എതിര്‍വശത്താണ് അനില്‍ മോറെയുടെ കട.
'പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ താടി വളര്‍ത്തിയിരിക്കുന്നു. എന്തെങ്കിലും വളര്‍ത്തണമെങ്കില്‍ അത് രാജ്യത്തിന്റെ തൊഴിലവസരങ്ങളായിരിക്കണം. ജനങ്ങള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കാനുള്ള ശ്രമങ്ങളായിരിക്കണം. നിലവിലുള്ള മെഡിക്കല്‍ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുന്നതാവണം. അവസാന രണ്ട് ലോക്ഡൗണില്‍ നിന്ന് ജനങ്ങള്‍ മുക്തരായെന്ന് പ്രധാനമന്ത്രി ഉറപ്പാക്കണം'- മണി ഓര്‍ഡറിനൊപ്പം അയച്ച സന്ദേശത്തില്‍ അനില്‍ മോറെ കുറിച്ചു.
രാജ്യത്തെ ഏറ്റവും ഉന്നത പദവിയാണ് പ്രധാനമന്ത്രിയുടേതെന്നും അദ്ദേഹത്തോട് ബഹുമാനമുണ്ടെന്നും അനിൽ മോറെ പറഞ്ഞു. അതുകൊണ്ടുതന്നെ തന്റെ സമ്പാദ്യത്തിൽനിന്ന് അദ്ദേഹത്തിന്‍റെ താടി വടിക്കാൻ 100 രൂപ അയച്ചുനൽകുനെന്നും അനിൽ മോറെ കത്തിൽ വ്യക്തമാക്കുന്നു.