ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ചു; പെട്രോളിന് വില 98 രൂപ കടന്നു

ഇന്ധനവില ഇന്നും കൂട്ടി. പെട്രാളിന് ലീറ്ററിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില ലീറ്ററിന് 98 രൂപ 10 പൈസയായി. ഡീസലിന് 93 രൂപ 42 പൈസ. കൊച്ചിയില്‍ പെട്രോളിന് 96 രൂപ 34 പൈസയും ഡീസലിന് 91 രൂപ 77 പൈസയുമാണ് ഇന്നത്തെ വില.

കഴിഞ്ഞ ദിവസവും ഇന്ധനവില കൂടിയിരുന്നു. പെട്രോളിനും ഡീസലിനും 29 പൈസ വീതമായിരുന്നു കഴിഞ്ഞ ദിവസം കൂടിയത്. സംസ്ഥാനത്തെ മിക്കയിടങ്ങളിലും പ്രീമിയം പെട്രോളിന്റെ വില 100 രൂപ കടന്നിട്ടുണ്ട്.

12-Jun-2021