ഭീഷണിപ്പെടുത്തിയതായി രമ്യ ഹരിദാസ്; ആരോപണം നിഷേധിച്ച് സി.പി.ഐ.എം

തന്നെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതി നല്‍കിയ രമ്യ ഹരിദാസ് എം.പിയുടെ ആരോപണം നിഷേധിച്ച് സി.പി.ഐ.എം. പരാതിയില്‍ പറയുന്ന പോലെ ഭീഷണി ഉണ്ടായിട്ടില്ല. ഇത്തരം പരാതികള്‍ എംപിയുടെ സ്ഥിരം രീതിയാണ്. അതിനെ രാഷ്ട്രീയമായി നേരിടുമെന്നും ആരോപണ വിധേയന്‍ കൂടിയായ ആലത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് നാസര്‍ പ്രതികരിച്ചു.

മണ്ഡലത്തിലെ ഹരിത കര്‍മസേന പ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെ സി.പിഐ..എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നായിരുന്നു രമ്യയുടെ ആരോപണം. ആലത്തൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് നാസര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രമ്യ പോലീസില്‍ പരാതി നല്‍കി.

ആലത്തൂര്‍ മണ്ഡലത്തില്‍ ഇനി കാലുകുത്തിയാല്‍ കൊല്ലും എന്നുള്‍പ്പെടെ ഭീഷണിയുണ്ടായെന്നും രമ്യ പറയുന്നു. നാസര്‍, നജീബ് കണ്ടാലറിയാവുന്ന മറ്റ് ഏഴ് പേര്‍ക്കുമെതിരെയാണ് രമ്യ പരാതി നല്‍കിയിരിക്കുന്നത്. ആരോപണങ്ങള്‍ സിപിഎം നിഷേധിച്ചു.

13-Jun-2021